The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 31 - 40 of 285 in total of The Bible in a Year - Malayalam with the tag “mcrc”.
-
ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 11th, 2025 | 25 mins 18 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഷ്കലോൺ, കിരിയാത്തായിം, കെരിയോത്, ഗാസാ, ജറെമിയ, ഡാനിയേൽ അച്ചൻ, ദീബോൻ, നേബോ, ഫറവോ, ഫിലിസ്ത്യർ, ബേത് ദിബ്ലാത്തായിം, ബേത്ഗമൂൽ, ബേത്മെയോൺ, ബൈബിൾ, ബൊസ്റാ., മലയാളം ബൈബിൾ, മെഫാത്, മൊവാബ്, ലൂഹിത് കയറ്റം, വിലാപങ്ങൾ, സുഭാഷിതങ്ങൾ, ഹെഷ്ബോണിൽവച്ച്, ഹൊറോണായിം
ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകരിക്കുന്ന വ്യാജമായ അരുളപ്പാടുകൾ പങ്കുവയ്ക്കുന്നവരെപറ്റിയാണ് വിലാപങ്ങൾ നമ്മോട് സംസാരിക്കുന്നത്.
-
ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 10th, 2025 | 21 mins 20 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഈജിപ്തിനെതിരേ, എത്യോപ്യാക്കാർ, കർക്കെമിഷ്, ജെറെമിയ, ഡാനിയേൽ അച്ചൻ, നെബുക്കദ്നേസർ, ഫറവോ, ബാബിലോൺരാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂഫ്രട്ടീസ് നദീതീരത്ത്., സുഭാഷിതങ്ങൾ
ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.
-
ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 9th, 2025 | 26 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്തിമ വർഷങ്ങൾ, അന്യദേവന്മാർക്ക് ധൂപാർച്ചന, അസറിയാ, അസ്സീറിയാ, ആകാശ രാജ്ഞി, ഈജിപ്ത്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദൈവത്തിന് കൃതജ്ഞതാ സ്തോത്രം, നബുക്കദ്നേസർ, ഫറവോ, ബാബിലോൺ രാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്തിന്റെ കീർത്തനം, യൂദിത്ത്, യോഹനാൻ, സുഭാഷിതങ്ങൾ, ഹോളോഫർണസ്
ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ് യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്ചാൽ അത് നമുക്ക് വലിയ ദൈവകൃപയ്ക്ക് കാരണമാകുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 251: ദൈവപരിപാലനയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 8th, 2025 | 28 mins 34 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്മായേൽ, ഗദാലിയാ, ജറെമിയാ, ഡാനിയേൽ അച്ചൻ, നെത്താനിയാ, ബഗോവാസ്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, യോഹനാൻ, സുഭാഷിതങ്ങൾ, ഹോളോഫർണസ്
ദൈവത്തിൻ്റെ സ്വരം യോഹനാനും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും അവർ ആ ദൈവവചനത്തെ അനുസരിക്കാൻ തയ്യാറാകാതെ വന്നതും, ദൈവത്തിൽ ആശ്രയിച്ചും, ദൈവത്തോട് പ്രാർത്ഥിച്ചും, ഹോളോഫർണസിൻ്റെ തല മുറിച്ചെടുത്ത് ഇസ്രായേൽ പാളയത്തിലേക്ക് കയറിച്ചെല്ലുന്ന യൂദിത്തിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവിൻ്റെ അനന്തമായ പരിപാലനയിൽ വിശ്വസിച്ച്, കർത്താവ് നയിക്കുമെന്ന ആഴമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് ശത്രുവിൻ്റെ എല്ലാ ഉപദ്രവങ്ങളെയും നേരിടാൻ ആവശ്യമായ ജ്ഞാനവും ദൈവാശ്രയ ബോധവും വിവേകവും ഞങ്ങൾക്കും നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 250: യൂദിത്തിൻ്റെ ദൈവിക ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 7th, 2025 | 25 mins 29 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഗദാലിയാ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, സുഭാഷിതങ്ങൾ, സെദെക്കിയാ
ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർത്താവേ അങ്ങ് എനിക്ക് ജ്ഞാനം തരണമേ, എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്ക് നമ്മളെ സഹായിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 249: വിശ്വസ്തനായ ജറെമിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 6th, 2025 | 29 mins 19 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എബെദ്മെലെക്ക്, ജറെമിയാ, ഡാനിയേൽ അച്ചൻ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, സുഭാഷിതങ്ങൾ, സെദെക്കിയാ
ജറുസലേമിൻ്റെ തകർച്ചയെക്കുറിച്ചുള്ള പ്രവചനവും, സത്യത്തിനു വേണ്ടി നമ്മൾ എത്ര വില കൊടുക്കണം എന്നും ജറെമിയാ നമ്മെ പഠിപ്പിക്കുന്നു. ശത്രു വന്ന് പടിവാതിൽക്കൽ നിൽക്കുമ്പോൾ എങ്ങനെയാണ് ദൈവജനം അതിനെ കൈകാര്യം ചെയ്യേണ്ടത്, എന്ന് യൂദിത്തിൻ്റെ ഗ്രന്ഥം മനസ്സിലാക്കിത്തരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കാതെ, ഒരാത്മീയ പോരാട്ടത്തിലൂടെ ശത്രുവിനെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 5th, 2025 | 29 mins 11 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആഖിയോർ, ജെറെമിയ, ജോസിയായുടെ പുത്രൻ യഹോയാക്കിം, ഡാനിയേൽ അച്ചൻ, ബത്തൂലിയാ., ബാബിലോൺ രാജാവായ നബുക്കദ്നേസർ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, യോനാദാബ്, ഷല്ലൂമിൻ്റെ മകൻ മാസെയാ, സുഭാഷിതങ്ങൾ, ഹോളോഫർണസ്
യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും പ്രദർശിപ്പിക്കാനും ദൈവവചനത്തിൻ്റെ മൂല്യത്തെ നിസാരമാക്കാതിരിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 4th, 2025 | 29 mins 36 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അയസോറ, കോനാ, കോബ്, ജറീക്കോ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബത്തൊമെസ്ത്താ, ബാബിലോൺരാജാവ്, ബേത്ഹോറോൺ, ബൈബിൾ, ബൽമായിൻ, മലയാളം ബൈബിൾ, യൂദിത്ത്, സാലെംതാഴ്വര, സുഭാഷിതങ്ങൾ
ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 246: പ്രതീകാത്മകമായ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 3rd, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അസ്സീറിയാ, അർഫക്സാദ്, ആധാരപ്പകർപ്പ്, ഇസ്രായേല്യർ, ഉടമസ്ഥാവകാശം, ഉടമ്പടി, ഉപരോധ മൺതിട്ടകൾ, എക്ബത്താന, കൽദായർ, ഗോപുരങ്ങൾ, ജറെമിയാ, ജറെമിയാ പ്രവാചകൻ, ഡാനിയേൽ അച്ചൻ, തീറാധാരം, ദമാസ്കസ്., നബുക്കദ്നേസർ, നിനെവേ, നിലം, നേരിയായുടെ മകൻ ബാറൂക്ക്, ബക്തീലെത്ത് സമതലം, ബാബിലോൺ രാജാവ്, ബൈബിൾ, മലയാളം ബൈബിൾ, മൺഭരണി, യഹൂദ്യർ, യുദ്ധം, യൂദാ രാജാവ് സെദെക്കിയാ, യൂദിത്ത്, സുഭാഷിതങ്ങൾ, സർവസൈന്യാധിപൻ, ഹോളോഫർണസ്
അസ്സീറിയാ രാജാവായിരുന്ന നബുക്കദ്നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 245: ദാനിയേൽ വ്യാളിയെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 2nd, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, habakuk, israel, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേൽ, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, ബേൽ, ബൈബിൾ, മലയാളം ബൈബിൾ, സിംഹങ്ങൾ, സുഭാഷിതങ്ങൾ, ഹബക്കുക്ക്
ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.