The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 11 - 20 of 209 in total of The Bible in a Year - Malayalam with the tag “bibleinayear”.
-
ദിവസം 226: അവിശ്വസ്തയായ ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 14th, 2025 | 24 mins 38 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ രക്ഷ, എത്യോപ്യ, എസെക്കിയേൽ, ജറെമിയ, ജോസിയാരാജാവ്, ഡാനിയേൽ അച്ചൻ, പാത്രോസ്, ഫറവോ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, വിശ്വാസ ത്യാഗിനിയായ ഇസ്രായേൽ, സുഭാഷിതങ്ങൾ, സോവാൻ
ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ് ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്. ഈജിപ്തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്താൽ ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 225: ദൈവത്തെ മറന്ന ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 13th, 2025 | 23 mins 22 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രയേലിൻ്റെ അവിശ്വസ്തത, എസെക്കിയേൽ, ജെറെമിയ, ടയിർ രാജാവ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലൂസിഫർ, സീദോനെതിരെ, സുഭാഷിതങ്ങൾ mcrc
ഇസ്രയേലിൻ്റെ അവിശ്വസ്തതയെയും നന്ദിഹീനതയെയും ഓർത്തു വിലപിക്കുന്ന ദൈവഹൃദയത്തിൻ്റെ അവതരണം ജറെമിയായിലും, ടയിർരാജാവിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പൈശാചിക അരൂപിയെ സൂചിപ്പിക്കുന്ന വചനഭാഗം എസെക്കിയേലിലും നാം വായിക്കുന്നു. ദൈവം നൽകിയ നന്മകളിൽ അഹങ്കരിക്കുന്നവരായി നാം മാറാതെ താഴ്മയോടെയും എളിമയോടെയും ജീവിക്കാനുള്ള കൃപ തരണമേയെന്നും വിലകെട്ടവയ്ക്കുവേണ്ടി ഞങ്ങളുടെ മഹിമയും മഹത്വവും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 12th, 2025 | 19 mins 30 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ആഴക്കടൽ, എസെക്കിയേൽ, കച്ചവടം, കപടസാക്ഷി, കപ്പിത്താന്മാർ, കുശാഗ്രബുദ്ധി., ജറെമിയാ, ഡാനിയേൽ അച്ചൻ, ധിഷണാശാലി, പടയാളികൾ, പരിഭ്രാന്തനാകരുത്, പരിഹാസകൻ, പ്രവാചകൻ, ബദാം മരം, ബാലൻ, ബൈബിൾ, ഭോഷൻ, മലയാളം ബൈബിൾ, വടക്കൻ രാജ്യങ്ങൾ, വിജ്ഞാനം, വിലാപഗാനം, വ്യാപാരം, സരളമരം, സുഗന്ധലേപനം, സുഭാഷിതങ്ങൾ, സൗന്ദര്യത്തിടമ്പ്
കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു .
-
ദിവസം 223: ദൈവവചനത്തെ ആദരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 11th, 2025 | 22 mins 51 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ദൈവവചനത്തെ ആദരിക്കുന്നവനെ ദൈവം ആദരിക്കും എന്നും ഈ ഭൂമി നൽകാത്തതൊക്കെ ദൈവത്തിന് നമുക്ക് തരാൻ കഴിയും എന്നും ഏശയ്യാ പ്രവചനത്തിലൂടെയും ജറുസലേം തകർന്നുവീണപ്പോൾ ചുറ്റുമുള്ള ജനതകൾ അതിൽ സന്തോഷം കണ്ടെത്തുകയും ജെറുസലേമിനെ പരിഹസിക്കുകയും കൈകൊട്ടിച്ചിരിക്കുകയും ചെയ്തവർക്ക് ദൈവം വിധി പ്രഖ്യാപനം നടത്തുന്നതും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ജീവിതത്തിൽ ആർക്കും സംഭവിക്കുന്ന തകർച്ചകളെ കാണുമ്പോൾ ഒരു ദൈവീക മനുഷ്യൻ ഒരിക്കലും അതിൽ സന്തോഷിക്കാൻ പാടില്ല; അപ്പോൾ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 222: വിതക്കുന്നത് കൊയ്യും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 10th, 2025 | 28 mins 7 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 221: ന്യായാധിപനായ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 9th, 2025 | 27 mins 30 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏദോം, ഏശയ്യാ, കർത്താവിൻ്റെ വാൾ, ഡാനിയേൽ അച്ചൻ, ബൈബിൾ, ബൊസ്രാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
മിശിഹായുടെ വരവിനെ സൂചിപ്പിക്കുന്ന ഏശയ്യായുടെ പ്രവചനഭാഗവും സംശുദ്ധമായ ജീവിതത്തെ അവഗണിക്കുന്നവർക്കു നേരെയുള്ള ദൈവകോപത്തെപ്പറ്റിയും ദൈവത്തിൽ നിന്നകന്നു പോകുന്നവർക്കുവേണ്ടി പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് മാധ്യസ്ഥം വഹിക്കേണ്ടതിൻ്റെ സൂചനയും നൽകുന്ന വചനഭാഗം എസെക്കിയേലിൽ നിന്നും നാം ശ്രവിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു കരുണയുടെ പ്രവർത്തിയാണെന്നും ഹൃദയത്തിൽ കരുണയും മറ്റുള്ളവരോട് കരുതലും പുലർത്തേണ്ടത് യേശുവിൻ്റെ സുവിശേഷം ശ്രവിച്ചവരുടെ കടമയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 8th, 2025 | 25 mins 4 secs
a city not forsaken, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, israel’s continuing rebellion., mantle of praise, mcrc, mount carmel retreat centre, oaks of righteousness, poc ബൈബിൾ, proverbs, the good news of deliverance, അപരിത്യക്ത നഗരം, ഇസ്രായേലിൻ്റെ അവിശ്വസ്തത, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ ഓക്കുമരങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, വിമോചനത്തിൻ്റെ സദ്വാർത്ത, സുഭാഷിതങ്ങൾ, സ്തുതിയുടെ മേലങ്കി
ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തിൽ ജീവിക്കുന്നതാണ് സാബത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 7th, 2025 | 19 mins 13 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മടങ്ങിവരാനുള്ള കൃപ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 6th, 2025 | 27 mins 8 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാനും സാബത്ത് വിശുദ്ധമായി ആചരിക്കാനും വേണ്ട കൃപാവരത്തിനായി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 5th, 2025 | 26 mins 30 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അവിശ്വസ്തയായ ജറുസലേം, എസെക്കിയേൽ, ഏശയ്യാ, ജീവൻ്റെ ഉറവ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്തതെല്ലാം നിറവേറുമെന്ന് വിശ്വസിച്ചു ജീവിക്കാനും ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.