The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “സെറുബാബേൽ”.
-
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 28th, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ് എപ്പിഫാനസ്, അന്ത്രോനിക്കൂസ്, അപ്പോളോണിയൂസ്, ആദം, എലീഷാ, എസെക്കിയേൽ, ഏലിയാ, ഏശയ്യാ, ഓനിയാസ്, ക്രാത്തെസ്, ജറെമിയാ, ജറോബോവം, ജാസൻ, ജോഷ്വാ, ജോസിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ, പ്രധാനപുരോഹിതൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനെലാവൂസ്, യോഹന്നാൻ, റഹോബോവാം, ലിസിമാക്കൂസ്, ശിമയോൻ, ഷേം, സുഭാഷിതങ്ങൾ, സെറുബാബേൽ, സേത്ത്, സോളമൻ, ഹെലിയോദോറസ്, ഹെസക്കിയാ
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 7th, 2025 | 23 mins 52 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, പുരീംതിരുനാൾ, ബൈബിൾ, മതിലിൻ്റെപ്രതിഷ്ഠ, മലയാളം ബൈബിൾ, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, സെറുബാബേൽ
നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ ജനത്തിൻ്റെ ജീവിതത്തെ രക്ഷിക്കാനായി ദൈവം ഇടപെട്ടതിൻ്റെ ഓർമ്മക്കായി, യഹൂദർ ആചരിച്ചിരുന്ന പുരീം ഉത്സവത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ഓരോ തിരുനാളിലും നല്ല ദൈവം എങ്ങനെയാണ് നമ്മളെ രക്ഷിച്ചത് എന്ന് ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തിരുനാളുകൾ അർത്ഥശൂന്യമായി മാറാൻ ഇടയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 26th, 2025 | 27 mins
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, അനുകൂലവിളംബരം, അർത്താക്സെർക്സസ്, എസ്രാ, കിരീടധാരണം, ജറുസലേം ദേവാലയം, ജോഷ്വാ, ഡാനിയേൽ അച്ചൻ, ദാരിയൂസ് രാജാവ്, ദേവാലയ പ്രതിഷ്ഠ, പെസഹാചരണം, ബൈബിൾ, മലയാളം ബൈബിൾ, മോശയുടെ ഗ്രന്ഥം, യഷുവാ, വിളക്കുതണ്ട്, സഖറിയാ, സുഭാഷിതങ്ങൾ, സെറുബാബേൽ, സൈറസ്, ഹഗ്ഗായ് പ്രവാചകൻ
ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈവം തരുന്ന അവസരങ്ങളായി വേണം അതിനെ കാണാൻ. തക്കസമയത്ത് കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നത് പല കാര്യങ്ങളുടെയും തടസ്സങ്ങൾ മാറുന്നതിന് നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.