The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 7 Episode of The Bible in a Year - Malayalam with the tag “ശിമയോൻ”.
-
ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 27th, 2025 | 20 mins 9 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലപ്രവർത്തനങ്ങൾ, കേസറിയാ, കൊർണേലിയൂസ്, കോറിന്തോസ്, ക്രിസ്തുയേശു, ഡാനിയേൽ അച്ചൻ, ദാനധർമം, പത്രോസ്, ബൈബിൾ, മലയാളം ബൈബിൾ, യോപ്പായിലേക്ക്, ശതാധിപൻ, ശിമയോൻ, സുഭാഷിതങ്ങൾ, സ്തേഫാനാസ്
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 1st, 2025 | 22 mins 22 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, ഗോർജിയാസ്, ജോനാഥാൻ, ജോസഫ്., ജ്ഞാനം, ടോളമി, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, പത്രോക്ലസിൻ്റെ പുത്രൻ നിക്കാനോർ, ഫെനീഷ്യ, ബൈബിൾ, മക്കബായവിപ്ലവം, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, ശിമയോൻ, സുഭാഷിതങ്ങൾ, സോളമൻ
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായി ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.
-
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 28th, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ് എപ്പിഫാനസ്, അന്ത്രോനിക്കൂസ്, അപ്പോളോണിയൂസ്, ആദം, എലീഷാ, എസെക്കിയേൽ, ഏലിയാ, ഏശയ്യാ, ഓനിയാസ്, ക്രാത്തെസ്, ജറെമിയാ, ജറോബോവം, ജാസൻ, ജോഷ്വാ, ജോസിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ, പ്രധാനപുരോഹിതൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനെലാവൂസ്, യോഹന്നാൻ, റഹോബോവാം, ലിസിമാക്കൂസ്, ശിമയോൻ, ഷേം, സുഭാഷിതങ്ങൾ, സെറുബാബേൽ, സേത്ത്, സോളമൻ, ഹെലിയോദോറസ്, ഹെസക്കിയാ
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 23rd, 2025 | 23 mins 22 secs
1 maccabees, 1 മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് രാജാവ്, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, ശിമയോൻ, സുഭാഷിതങ്ങൾ
ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്തകം സൗഹൃദത്തെക്കുറിച്ചും സ്നേഹിതരെ സമ്പാദിക്കുന്നതിനെക്കുറിച്ചുമുള്ള വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ നമുക്ക് നൽകുന്നു. ദൈവത്തോട് ചേർന്ന് ഒരു മനുഷ്യൻ വ്യക്തിപരമായി എടുക്കുന്ന ആലോചനകൾക്ക് മറ്റുള്ളവരുടെ ഉപദേശത്തെക്കാൾ വിലയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 265: നിർമ്മലമായ സ്നേഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 22nd, 2025 | 23 mins 57 secs
bethania, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, judas, matthew, mcrc, mount carmel retreat centre, peter, poc ബൈബിൾ, proverbs, simon, കയ്യാഫാസ്, ഗത്സേമനി, ഡാനിയേൽ അച്ചൻ, പത്രോസ്, ബഥാനിയ, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ, സെബദീ പുത്രന്മാർ.
ഈശോ യുഗാന്ത്യത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉടമ്പടിയും കുർബാന സ്ഥാപനവും നടത്തുന്നു. യുദാസിനാൽ ഒറ്റികൊടുക്കപ്പെട്ട്, ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ട് ന്യായാധിപ സംഘത്തിനു മുൻപിൽ ഏല്പിക്കപ്പെടുന്നു. നമുക്കുവേണ്ടി ഈശോ കുറ്റാരോപണങ്ങൾക്ക് മുൻപിൽ നമുക്കുവേണ്ടി നിശ്ശബ്ധനായി. അന്തിമ വിധിയിൽ നമ്മൾ സ്നേഹിച്ചോ സ്നേഹിച്ചില്ലയോ എന്ന ചോദ്യത്താൽ വിധിക്കപെടുമെന്ന് അച്ചൻ ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനകളും, കുർബാനയും, കൂദാശകളും നമ്മിൽ നിർമ്മലമായ സ്നേഹം രൂപപ്പെടാൻ വേണ്ടിയുള്ളതാണെന്ന് അച്ചൻ എടുത്തു പറയുന്നു.
-
ദിവസം 154: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 3rd, 2025 | 22 mins 17 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jesus, levi, mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, simon, ആദ്യ ശിഷ്യന്മാർ, ഈശോ, ഉപവാസം സംബന്ധിച്ച് തർക്കം, കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, തളർവാദ രോഗിയെ സുഖപ്പെടുത്തുന്നു, ദൗത്യം ആരംഭിക്കുന്നു, നീതിമാന് കർത്താവിൻ്റെ സംരക്ഷണം, പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു, ബൈബിൾ, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, മർക്കോസ്, യേശുവിൻ്റെ ജ്ഞാനസ്നാനം, ലേവി, ലേവിയെ വിളിക്കുന്നു, ശിമയോൻ, ശിമയോൻ്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു, സങ്കീർത്തനങ്ങൾ, സാബത്താചരണത്തെക്കുറിച്ച് വിവാദം, സിനഗോഗുകളിൽ പ്രസംഗിക്കുന്നു, സ്നാപകന്റെ പ്രഭാഷണം
സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.