The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “യേശുവും ബേൽസെബൂലും”.
-
ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 18th, 2025 | 31 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഉപമകളുടെ ഉദ്ദേശ്യം, ഡാനിയേൽ അച്ചൻ, ദൈവരാജ്യം, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യേശുവും ബേൽസെബൂലും, സുഭാഷിതങ്ങൾ, സ്വർഗരാജ്യം, സ്നാപകനെക്കുറിച്ചു സാക്ഷ്യം
ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോടു ചേർന്നു ജീവിക്കാനാവശ്യമായ സകല കൃപകളും ഞങ്ങളുടെ മേൽ വർഷിക്കണമേയെന്നും ഞങ്ങളുടെ ദുഃഖങ്ങളിലും, രോഗങ്ങളിലും, ഒറ്റപ്പെടലിലും ഞങ്ങളോടുകൂടെ വചനമായി, വചനത്തിൻ്റെ ആശ്വാസമായി അങ്ങ് ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 155: അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 4th, 2025 | 21 mins 13 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, healing on sabbath, jesus and beelzebul, jesus stills a storm, mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, കടലിനെ ശാന്തമാക്കുന്നു, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശുവും ബേൽസെബൂലും, സങ്കീർത്തനങ്ങൾ, സാബത്തിൽ രോഗശാന്തി
നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു