The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “ബാബിലോൺരാജാവ്”.
-
ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 24th, 2025 | 26 mins 23 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, haggai, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസ്രാ, ജോഷ്വ, ഡാനിയേൽ അച്ചൻ, പേർഷ്യാരാജാവ്, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെറുബാബെൽ, സൈറസ്, ഹഗ്ഗായ്
മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്തിലെ നമ്മുടെ ഭവനം ലക്ഷ്യമാക്കി, ആ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 14th, 2025 | 22 mins 50 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എവിൽമെറോദാക്ക് ഭരണവർഷം, ഏസാവിൻ്റെ ഭവനം, ഒബാദിയാ, കൽദായസൈന്യം, ഗിലയാദ്., ജറീക്കോസമതലം, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, നെബുസരദാൻ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെദെക്കിയാ, സെഫാനിയാ, ഹമുത്താൽ
പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്തു മടങ്ങിവരുന്ന ക്രിസ്തുവിലേക്ക്, ഏതു മനുഷ്യനും ഏതു നിമിഷവും മടങ്ങിവരാമെന്നുള്ള വലിയ തിരിച്ചറിവിൻ്റെയും ബോധ്യത്തിൻ്റെയും അടയാളമായ ഉത്ഥാനം എല്ലാ പ്രവാസങ്ങളുടെയും പരിഹാരമാണെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 10th, 2025 | 21 mins 20 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഈജിപ്തിനെതിരേ, എത്യോപ്യാക്കാർ, കർക്കെമിഷ്, ജെറെമിയ, ഡാനിയേൽ അച്ചൻ, നെബുക്കദ്നേസർ, ഫറവോ, ബാബിലോൺരാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂഫ്രട്ടീസ് നദീതീരത്ത്., സുഭാഷിതങ്ങൾ
ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.
-
ദിവസം 249: വിശ്വസ്തനായ ജറെമിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 6th, 2025 | 29 mins 19 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എബെദ്മെലെക്ക്, ജറെമിയാ, ഡാനിയേൽ അച്ചൻ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, സുഭാഷിതങ്ങൾ, സെദെക്കിയാ
ജറുസലേമിൻ്റെ തകർച്ചയെക്കുറിച്ചുള്ള പ്രവചനവും, സത്യത്തിനു വേണ്ടി നമ്മൾ എത്ര വില കൊടുക്കണം എന്നും ജറെമിയാ നമ്മെ പഠിപ്പിക്കുന്നു. ശത്രു വന്ന് പടിവാതിൽക്കൽ നിൽക്കുമ്പോൾ എങ്ങനെയാണ് ദൈവജനം അതിനെ കൈകാര്യം ചെയ്യേണ്ടത്, എന്ന് യൂദിത്തിൻ്റെ ഗ്രന്ഥം മനസ്സിലാക്കിത്തരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കാതെ, ഒരാത്മീയ പോരാട്ടത്തിലൂടെ ശത്രുവിനെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 4th, 2025 | 29 mins 36 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അയസോറ, കോനാ, കോബ്, ജറീക്കോ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബത്തൊമെസ്ത്താ, ബാബിലോൺരാജാവ്, ബേത്ഹോറോൺ, ബൈബിൾ, ബൽമായിൻ, മലയാളം ബൈബിൾ, യൂദിത്ത്, സാലെംതാഴ്വര, സുഭാഷിതങ്ങൾ
ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 226: അവിശ്വസ്തയായ ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 14th, 2025 | 24 mins 38 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ രക്ഷ, എത്യോപ്യ, എസെക്കിയേൽ, ജറെമിയ, ജോസിയാരാജാവ്, ഡാനിയേൽ അച്ചൻ, പാത്രോസ്, ഫറവോ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, വിശ്വാസ ത്യാഗിനിയായ ഇസ്രായേൽ, സുഭാഷിതങ്ങൾ, സോവാൻ
ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ് ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്. ഈജിപ്തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്താൽ ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നൽകുന്നു.