The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “നിയമജ്ഞർ”.
-
ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 17th, 2025 | 31 mins 4 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എമ്മാവൂസ്, ക്രൂശിക്കുക, ക്ലെയോപാസ്, കർത്താവ്, ഗത്സേമനി, ഡാനിയേൽ അച്ചൻ, നിയമജ്ഞർ, ന്യായാധിപസംഘം, പത്രോസ്, പീലാത്തോസ്, ബൈബിൾ, മലയാളം ബൈബിൾ, യൂദാസ്, യേശു, ലൂക്കാ, സുഭാഷിതങ്ങൾ, ഹേറോദേസ്
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 317: ക്രിസ്തുവിനെ സ്വന്തമാക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 13th, 2025 | 25 mins 18 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അശുദ്ധാരൂപി, കണ്ണ്, ഡാനിയേൽ അച്ചൻ, ധനികൻ, നിയമജ്ഞർ, പ്രാർഥന, ഫരിസേയർ, ബൈബിൾ, ഭൃത്യന്മാർ, മലയാളം ബൈബിൾ, യേശു, യോനാ, ലൂക്കാ, വിളക്ക്, സുഭാഷിതങ്ങൾ
ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക എന്നുള്ളതായിരിക്കണം.ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ല നമുക്ക് വേണ്ടത്, ക്രിസ്തുവിനെയാണ് ക്രിസ്തുവിൻ്റെ ജീവിതമാണ്. ക്രിസ്തു ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഇല്ലാതെ സാധിക്കില്ലെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.