The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 5 Episode of The Bible in a Year - Malayalam with the tag “ജോഷ്വാ”.
-
ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 26th, 2025 | 27 mins
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, അനുകൂലവിളംബരം, അർത്താക്സെർക്സസ്, എസ്രാ, കിരീടധാരണം, ജറുസലേം ദേവാലയം, ജോഷ്വാ, ഡാനിയേൽ അച്ചൻ, ദാരിയൂസ് രാജാവ്, ദേവാലയ പ്രതിഷ്ഠ, പെസഹാചരണം, ബൈബിൾ, മലയാളം ബൈബിൾ, മോശയുടെ ഗ്രന്ഥം, യഷുവാ, വിളക്കുതണ്ട്, സഖറിയാ, സുഭാഷിതങ്ങൾ, സെറുബാബേൽ, സൈറസ്, ഹഗ്ഗായ് പ്രവാചകൻ
ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈവം തരുന്ന അവസരങ്ങളായി വേണം അതിനെ കാണാൻ. തക്കസമയത്ത് കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നത് പല കാര്യങ്ങളുടെയും തടസ്സങ്ങൾ മാറുന്നതിന് നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 25th, 2025 | 29 mins 33 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, israel, jerusalem, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, ഇദ്ദോ പ്രവാചകൻ്റെ, ഇസ്രായേൽ, എസ്രാ, ജറുസലേമിൽ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബലിപീഠം, ബൈബിൾ, മലയാളം ബൈബിൾ, സഖറിയാ, സുഭാഷിതങ്ങൾ, സൈറസ്രാജാവ്
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ ശക്തമായ കരം നീട്ടി ഈ അന്ധകാര ശക്തികളെ പരാജയപ്പെടുത്തിയതാണ്.അത് നമ്മൾ വിശ്വാസത്തിൽ ഏറ്റെടുക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 25th, 2025 | 21 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the amorites are defeated, അമോറികളെ കീഴടക്കുന്നു, ഇസ്രായേൽ, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 23rd, 2025 | 24 mins 49 secs
achan, achan's sin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gilgal, israel, jericho, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the fall of jericho, ആഖാൻ, ആഖാൻ്റെ പാപം, ഇസ്രായേൽ, ഇസ്രായേൽ ഗിൽഗാലിൽ, ജറിക്കോ, ജറീക്കോയുടെ പതനം, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.