The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 11 - 12 of 12 in total of The Bible in a Year - Malayalam with the tag “കോറിന്തോസ്”.
-
ദിവസം 333: ക്രിസ്തുവിൽ അഭിമാനിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 29th, 2025 | 18 mins 34 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, കോറിന്തോസ്, ഡാനിയേൽ അച്ചൻ, ദൂതൻ, പത്രോസ്, പുളിമാവു, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, യോഹന്നാൻ, സുഭാഷിതങ്ങൾ, ഹേറോദേസ്
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,ക്രിസ്തുവിൽ മാത്രം അഭിമാനിക്കാനും, അശുദ്ധിയും തിന്മയും ആകുന്ന പുളിമാവു കൊണ്ടല്ല, ആത്മാർത്ഥതയും, സത്യവും ആകുന്ന, സ്വഭാവശുദ്ധി കൊണ്ട് ജീവിക്കാൻ നമ്മൾ പരിശ്രമിക്കണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 27th, 2025 | 20 mins 9 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലപ്രവർത്തനങ്ങൾ, കേസറിയാ, കൊർണേലിയൂസ്, കോറിന്തോസ്, ക്രിസ്തുയേശു, ഡാനിയേൽ അച്ചൻ, ദാനധർമം, പത്രോസ്, ബൈബിൾ, മലയാളം ബൈബിൾ, യോപ്പായിലേക്ക്, ശതാധിപൻ, ശിമയോൻ, സുഭാഷിതങ്ങൾ, സ്തേഫാനാസ്
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.