The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “അഹറോൻ”.
-
ദിവസം 70: ബാലാം മോവാബിലെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 11th, 2025 | 22 mins 39 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm \ സംഖ്യ, അഹറോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബാലാം, ബാലാക്, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, മോശ, സങ്കീർത്തനങ്ങൾ
ഇസ്രായേല്യരെ ഭയന്ന് മോവാബിൻ്റെ രാജാവായ ബാലാക് മന്ത്രവാദിയായ ബാലാമിനെ സമീപിക്കുന്നതും ബാലാമിന് കഴുതയിലൂടെ കർത്താവ് വെളിപാട് നൽകുന്നതും നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. കർത്താവിൻ്റെ സംഘത്തിൽ പ്രവേശിക്കുന്നതിനും പാളയത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള നിർദേശങ്ങളും വിവിധ നിയമങ്ങളും നിയമാവർത്തനപുസ്തകത്തിൽ നിന്നും വായിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്ത് എത്രമാത്രം വിശുദ്ധി പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം എന്നുള്ളതിൻ്റെ ഓർമപ്പെടുത്തലുകളും അച്ചൻ തരുന്നു.
-
ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 9th, 2025 | 25 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel മോശ, mcrc, miriam, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the death of aaron, the king of edom refuses to let israel pass, water from the rock, അഹറോൻ, അഹറോൻ്റെ അന്ത്യം, ഇസ്രായേൽ, ഏദോം തടസ്സം നിൽക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാറയിൽ നിന്ന് ജലം, ബൈബിൾ, മലയാളം ബൈബിൾ, മിരിയാം, സംഖ്യ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 27th, 2025 | 27 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the offerings of the leaders, അഹറോൻ, ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും, ഇസ്രായേലും ഏഴ് ജനതകളും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 24th, 2025 | 24 mins
aaron, bible in a year malayalam, bibleinayear, census of the levites, daniel achan, deuteronomy, duties, fr. daniel poovannathil, gershon, israel, kohath, levites, mcrc, merari, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, statutes and laws, warning against idolatry, അഹറോൻ, ഇസ്രായേൽ, കടമകൾ, കൊഹാത്യർ, ഗർഷോന്യർ, ചട്ടങ്ങളും ന്യായപ്രമാണങ്ങളും, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, മോശ, ലേവായരുടെ എണ്ണം, ലേവി ഗോത്രം, വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.
-
ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 23rd, 2025 | 17 mins 47 secs
aaron, aaron’s sons, bible in a year malayalam, bibleinayear, census of levites, daniel achan, deuteronomy, duties of levites, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the tribe of levi, അഹറോൻ, അഹറോൻ്റെ പുത്രന്മാർ, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവായരുടെ കടമകൾ, ലേവിഗോത്രം, ലേവ്യരുടെ ജനസംഖ്യ, സംഖ്യ, സങ്കീർത്തനങ്ങൾ
പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 47: കാളകുട്ടിയെ ആരാധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 16th, 2025 | 22 mins 27 secs
aaron, bible in a year malayalam, bibleinayear, bull-calf വിഗ്രഹാരാധന, daniel achan, exodus, fr. daniel poovannathil, idolatry, israel മോശ, leviticus, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm പുറപ്പാട്, sinai, the gold bull-calf, the religious festivals, അഹറോൻ, ഇസ്രായേൽ, കാളകുട്ടി, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, സങ്കീർത്തനങ്ങൾ mcrc, സീനായ്, സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടി
സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു.
-
ദിവസം 45: പുരോഹിത അഭിഷേകക്രമങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 14th, 2025 | 21 mins 51 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, instructions for ordaining aaron and his sons as priest, israel, leviticus, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalm, the holiness of priest, അഭിഷേകക്രമം, അഹറോൻ, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, പുറപ്പാട്, പൗരോഹിത്യം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം.
-
ദിവസം 44: ബലിപീഠ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 13th, 2025 | 27 mins 55 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus പുറപ്പാട് leviticus ലേവ്യർ psalm, fr. daniel poovannathil, garments for the priest, israel, mcrc, moses, mount carmel retreat centre, poc ബൈബിൾ, the altar, അഹറോൻ, ആലയനിർമ്മാണം, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, പുരോഹിത വസ്ത്രങ്ങൾ, ബലിപീഠനിർമ്മാണം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സങ്കീർത്തനങ്ങൾ
കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു.
-
ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 10th, 2025 | 20 mins 42 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, leviticus, moses, mount carmel retreat centre, poc ബൈബിൾ, psalm, sabbath, the day of atonement, അഹറോൻ, ഡാനിയേൽ അച്ചൻ, പാപപരിഹാരദിനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ mcrc, സാബത്തു
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം.
-
ദിവസം 36: മന്നാ വർഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 5th, 2025 | 24 mins 38 secs
aaron, bible in a year malayalam, bibleinayear, bread from heaven, daniel achan, exodus, fr. daniel poovannathil, israel, leviticus, manna, mar’ah, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalm, quails, അഹറോൻ, ഇസ്രായേൽ, കാടപ്പക്ഷി, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മന്നാ, മലയാളം ബൈബിൾ, മാറാ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു.