The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “അന്തിയോക്കസ് എപ്പിഫാനസ്”.
-
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 28th, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ് എപ്പിഫാനസ്, അന്ത്രോനിക്കൂസ്, അപ്പോളോണിയൂസ്, ആദം, എലീഷാ, എസെക്കിയേൽ, ഏലിയാ, ഏശയ്യാ, ഓനിയാസ്, ക്രാത്തെസ്, ജറെമിയാ, ജറോബോവം, ജാസൻ, ജോഷ്വാ, ജോസിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ, പ്രധാനപുരോഹിതൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനെലാവൂസ്, യോഹന്നാൻ, റഹോബോവാം, ലിസിമാക്കൂസ്, ശിമയോൻ, ഷേം, സുഭാഷിതങ്ങൾ, സെറുബാബേൽ, സേത്ത്, സോളമൻ, ഹെലിയോദോറസ്, ഹെസക്കിയാ
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 26th, 2025 | 24 mins 29 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്തിയോക്കസ് എപ്പിഫാനസ്, അബ്രാഹം, ഇസഹാക്ക്, ഗുഹാഭവനം, ജറെമിയാപ്രവാചകൻ, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മക്കബേയൂസ്, മലയാളം ബൈബിൾ, മോശ, യാക്കോബ്., യൂദാസ്, യൂപ്പാത്തോർ, സുഭാഷിതങ്ങൾ, ഹെനോക്ക്
ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 282: ജ്ഞാനത്തിൻ്റെ രഹസ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 9th, 2025 | 26 mins 16 secs
1 മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ് എപ്പിഫാനസ്, അലക്സാണ്ടർ, ഈജിപ്തുരാജാവായ ടോളമി, ഗ്രീക്കുസാമ്രാജ്യം., ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അലക്സാണ്ടർ, ചക്രവർത്തി ആയതിൽ പിന്നെ ഉണ്ടായ ചില പ്രധാനപ്പെട്ട ചരിത്രഗതിയിലെ മാറ്റങ്ങളാണ് നമ്മൾ 1 മക്കബായരിൽ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം അന്തിയോക്കസ് എപ്പിഫാനസ് വിജാതീയവൽക്കരണത്തിലേക്ക് തിരിയുകയാണ്. ഈ പൈശാചികമായ പ്രവർത്തനത്തെ തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ചുള്ള ജീവിതം കൊണ്ട് പ്രതിരോധിക്കാൻ യഹൂദജനത ശ്രമിച്ചതിൻ്റെ ചരിത്രമാണ് ഇവിടെ നാം കാണുന്നത്. വിശ്വാസത്തിൻ്റെ അടിസ്ഥാന തലങ്ങളെ ശത്രു സ്പർശിമ്പോൾ ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ നമുക്ക് കഴിയണം എന്നുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.