The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “sara”.
-
ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 16th, 2025 | 28 mins 34 secs
assyria, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, nineve, poc ബൈബിൾ, proverbs, sara, tobias, tobit, അസ്സീറിയാ, ഏശയ്യ, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിത്, തോബിയാസ്, നിനെവേ, ബൈബിൾ, മലയാളം ബൈബിൾ, സാറാ, സുഭാഷിതങ്ങൾ
ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 195: പ്രാർത്ഥന ദാമ്പത്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 14th, 2025 | 26 mins 40 secs
2 kings, 2 രാജാക്കന്മാർ, ahas, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, raguvel, raphael, sara, thobiyas, ആമോസ്, ആഹാസ്, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിയാസ്, ബൈബിൾ, മലയാളം ബൈബിൾ, രാഗുവേൽ, റഫായേൽ, സങ്കീർത്തനങ്ങൾ, സാറാ
ഇസ്രായേൽ രാജാവും സിറിയാരാജാവും ഒരുമിച്ച് യുദായ്ക്കെതിരെ യുദ്ധത്തിന് വരുന്നതും ഏശയ്യാ യുദാരാജാവിന് ദൈവത്തിൻ്റെ സന്ദേശം കൈമാറുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തൻ്റെ ദാമ്പത്യത്തിൻ്റെ ആരംഭ ദിവസത്തിൽ തോബിയാസും സാറായും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന മനോഹരമായ പ്രാർത്ഥന തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും പതറി പോകാതെ ദൈവത്തെ മാത്രം ഭയപ്പെടുക. ദൈവത്തെ ഭയപ്പെടുന്നവനു മറ്റൊന്നിനെയും മറ്റാരെയും ഭയപ്പെടേണ്ട ആവശ്യം വരികയില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 12th, 2025 | 24 mins 37 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, sara, thobith, ആമോസ്, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിത്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാറാ
ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിതത്തിൻ്റെ പരിഹാരം കണ്ടെത്തുന്നതും അവർക്ക് മറുപടി നൽകാൻ ദൈവദൂതൻ അയക്കപ്പെടുന്നതും, തോബിത് തൻ്റെ മകനു നൽകുന്ന നിർദ്ദേശങ്ങളും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. മാതൃകാപരമായ ഒരു ജീവിതം നയിക്കുന്നവർക്കെ ഹൃദയസ്പർശിയായ ഉപദേശങ്ങൾ നൽകാൻ കഴിയൂ എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.