The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 6 items of The Bible in a Year - Malayalam with the tag "revelation".
-
ദിവസം 364: ക്രിസ്തുവിനെ പ്രതി അനുസരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 30th, 2025 | 30 mins 49 secs
babylon, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hallelujah, hebrews, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, കർത്താവ്, ഡാനിയേൽ അച്ചൻ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, വെളിപാട്, സുഭാഷിതങ്ങൾ, സൈന്യാധിപന്മാർ, സർവ്വശക്തൻ, ഹല്ലേലൂയ്യാ, ഹെബ്രായർ
ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും, വിശ്വാസത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും പാത പിന്തുടർന്ന് സത്യവിശ്വാസത്തിൽ നിലനിൽക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 363: ബാബിലോണിൻ്റെ പ്രത്യേകതകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 29th, 2025 | 26 mins 9 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hebrews, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, അധികാരം, ക്രോധം, ഡാനിയേൽ അച്ചൻ, ദൂതന്മാർ, പാത്രങ്ങൾ, പൊൻപാത്രങ്ങൾ, ബാബിലോൺ, ബൈബിൾ, മധ്യസ്ഥൻ, മലയാളം ബൈബിൾ, മഹാമാരികൾ, മൃഗം, മെൽക്കിസെദേക്കിൻ്റെ., രാജാക്കന്മാർ, വിശുദ്ധമന്ദിരം, വെളിപാട്, വേശ്യ, ശിക്ഷാവിധി, സുഭാഷിതങ്ങൾ, ഹെബ്രായർ
വെളിപാടിൻ്റെ പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബാബിലോണിന്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു സമൂഹം, അതാണ്,ബാബിലോണിന്റെ പ്രത്യേകതകൾ.ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിനെ തേടുമ്പോൾ, നിർമ്മിക്കപ്പെടുന്നത് ജറുസലേം അല്ല, ബാബിലോൺ ആണ്.അതുകൊണ്ടുതന്നെ ഇന്ന് ദൈവജനം പുറത്തു വരേണ്ടത് ഈജിപ്തിൽനിന്ന് അല്ല, ലോകത്തോടുള്ള മമത ആകുന്ന ബാബിലോണിൽ നിന്നാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 362: സൂര്യനെ ഉടയാടയാക്കിയ സ്ത്രീ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 28th, 2025 | 26 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hebrews, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, അനുയായികൾ, കുഞ്ഞാട്, ഡാനിയേൽ അച്ചൻ, ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ, ദൂതന്മാർ, ദൈവപുത്രൻ, ദൈവികവിശ്രാന്തി, പ്രധാനപുരോഹിതൻ., ബൈബിൾ, മലയാളം ബൈബിൾ, മൃഗങ്ങൾ, മോശ, രക്ഷ, വിളവെടുപ്പ്, വെളിപാട്, സുഭാഷിതങ്ങൾ, സ്ത്രീയും ഉഗ്രസർപ്പവും, ഹെബ്രായർ
സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും, 3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നത്. യേശു മാലാഖമാരേക്കാൾ സമുന്നതനായ ദൈവപുത്രനാണെന്നും വിശ്വസ്തനും കരുണയുള്ളവനുമായ മഹാപുരോഹിതനാണെന്നും ഹെബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നു. ദൈവത്തിനെതിരെ മറുതലിച്ചു നിൽക്കുന്ന ഒരു ഭാവത്തിൻ്റെ അല്ലെങ്കിൽ ഒരു പ്രതിഷേധത്തിൻ്റെ അടയാളമാണ് 6 എന്ന നമ്പറെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 361: കർത്താവിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 27th, 2025 | 21 mins 11 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philemon, poc ബൈബിൾ, proverbs, revelation, ആകാശം, ഇടിനാദങ്ങൾ, ഏഴാംമുദ്ര, കാഹളം, ചുരുൾ., ഡാനിയേൽ അച്ചൻ, ദൂതൻ, ധൂപകലശം, ഫിലെമോൻ, ബലിപീഠം, ബൈബിൾ, ഭൂമി, മലയാളം ബൈബിൾ, വെളിപാട്, സമുദ്രം, സുഭാഷിതങ്ങൾ
വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഇട്ട അടയാളം, പ്രധാനമായും മാമ്മോദീസായിൽ ആത്മാവിലേക്ക് പതിഞ്ഞ മായാത്ത മുദ്ര, യേശുക്രിസ്തുവിൻ്റെ ശരീരരക്തങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ആത്മാവിൽ പതിയുന്ന മായാത്ത മുദ്ര, നമ്മുടെ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന യേശുവിൻ്റെ ശരീരരക്തങ്ങളുടെ ശക്തി എന്നിവ സൂചിപ്പിക്കുന്നു. യോഹന്നാൻ, ദൂതൻ്റെ കയ്യിൽ നിന്ന് ചുരുൾ വാങ്ങി ഭക്ഷിക്കുന്നത് വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ സൂചിപ്പിക്കുന്നതാണെന്ന് ഡാനിയേൽ അച്ചൻ നമുക്ക് മനസ്സിലാക്കിത്തരുന്നു.
-
ദിവസം 360: സ്വർഗ്ഗീയ ആരാധന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 26th, 2025 | 26 mins 3 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, titus, ആറുമുദ്രകൾ, ക്രിസ്തീയ ജീവിതചര്യ, ക്രേത്തേ, ഡാനിയേൽ അച്ചൻ, തീത്തോസ്, ബൈബിൾ, മലയാളം ബൈബിൾ, മുദ്രിതഗ്രന്ഥവും കുഞ്ഞാടും, വെളിപാട്, സിംഹാസനസ്ഥൻ, സുഭാഷിതങ്ങൾ, സ്വർഗദർശനം
പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ ആരാധനയിലുള്ള പങ്കുചേരലാണ്. നമ്മുടെ ഹൃദയങ്ങൾ കർത്താവിൻ്റെ സന്നിധിയിലേക്ക് ഉയർത്താനുള്ള ആഹ്വാനം കുർബാന മധ്യേയുള്ള എല്ലാ അനാഫൊറകളിലും ഉണ്ട്. അതുകൊണ്ട് കൂടുതൽ ആഴമായി കുർബാനയെ സ്നേഹിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 359: പ്രവചനങ്ങളുടെ പൂർത്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 25th, 2025 | 24 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, timothy, എഫേസോസിലെ, ഏഷ്യാസഭകൾ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ദീപപീഠം, നീതിയുടെ കിരീടം., ബൈബിൾ, മലയാളം ബൈബിൾ, യേശുക്രിസ്തു, യോഹന്നാൻ, വെളിപാട്, സുഭാഷിതങ്ങൾ, സ്മിർണായിലെ
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന് ഈ ദൈവിക വെളിപാട് ഈശോ നൽകുന്നത്. അതുകൊണ്ട്, വെളിപാട് പുസ്തകത്തെ മുഴുവൻ നമ്മൾ വ്യാഖ്യാനിക്കേണ്ടത് ആരാധനയുടെ പശ്ചാത്തലത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.