The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “philippians”.
-
ദിവസം 350: ധാർമികോപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 16th, 2025 | 22 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, james, mcrc, mount carmel retreat centre, philippians, poc ബൈബിൾ, proverbs, ഉപദേശങ്ങൾ, ഡാനിയേൽ അച്ചൻ, ദാരിദ്ര്യവും സമ്പത്തും, പക്ഷഭേദത്തിനെതിരേ, പരിച്ഛേദനം, പരീക്ഷകൾ നേരിടുക, ഫിലിപ്പി, ബൈബിൾ, മലയാളം ബൈബിൾ, യഥാർത്ഥനീതി, യാക്കോബ്, വചനം പാലിക്കുക, വിശ്വാസവും ജ്ഞാനവും, വിശ്വാസവും പ്രവൃത്തിയും, സുഭാഷിതങ്ങൾ
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 349: സ്വയംശൂന്യനാക്കിയ ക്രിസ്തു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 15th, 2025 | 21 mins 30 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philippians, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അലക്സാണ്ട്രിയൻ കപ്പൽ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്., ദിയോസ്കുറോയി, പൊത്തിയോളോസ്, പോപ്ളിയോസ്, പൗലോസ്, ഫിലിപ്പി, ബൈബിൾ, മലയാളം ബൈബിൾ, മാൾട്ട, റെഗിയോൺ, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.