The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 5 episodes of The Bible in a Year - Malayalam with the tag “1 ദിനവൃത്താന്തം”.
-
ദിവസം 130: ദാവീദിനെ നാഥാൻ ശകാരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 10th, 2025 | 22 mins 18 secs
1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of the covenant., bible in a year malayalam, bibleinayear, birth of solomon, curse, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, prophet nathan, psalm, royal city, ഉടമ്പടിപേടകം, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ പ്രവാചകൻ, ബൈബിൾ, മലയാളം ബൈബിൾ, രാജകീയനഗരം, ശകാരം, സങ്കീർത്തനങ്ങൾ \ 2 samuel, സോളമൻ്റെ ജനനം
ദാവീദ് ചെയ്ത പാപത്തിൻ്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടുത്താൻ നാഥാൻ പ്രവാചകനെ കർത്താവ് അയക്കുന്നതും നാഥാൻ ദാവീദിനെ ശകാരിക്കുന്നതും, ചെയ്തുപോയ പാപം മൂലം തലമുറകൾ അനുഭവിക്കാൻ പോകുന്ന ശിക്ഷകളെക്കുറിച്ചും ദാവീദിൻ്റെ പശ്ചാത്താപവും ഇന്നത്ത വായനകളിൽ നിന്ന് നാം ശ്രവിക്കുന്നു. പാപം കൊണ്ടുവരുന്ന അനർഥങ്ങളുടെ ഭയാനകതകൾ ബോധ്യപ്പെടുന്ന ദാവീദ് പശ്ചാത്താപത്തിലേക്കും പ്രായ്ശ്ചിത്തത്തിലേക്കും ദൈവത്തിൻ്റെ കരുണ അപേക്ഷിച്ച് നിലവിളിക്കുന്ന ഒരു എളിമപ്പെടലിൻ്റെ അവസ്ഥയിലേക്കും തൻ്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 129: ദാവീദ് ബത്ഷേബായെ സ്വന്തമാക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 9th, 2025 | 21 mins 52 secs
1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of covenant., bathsheba, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, uriah, ഉടമ്പടിപേടകം, ഊറിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, ബത്ഷെബാ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel
ഊറിയായുടെ ഭാര്യയായ ബത്ഷേബായെ സ്വന്തമാക്കുന്നതിന് ദാവീദ് സ്വീകരിച്ച നീക്കങ്ങളെക്കുറിച്ചും ഉടമ്പടിപ്പേടകം ജറുസലേമിലെത്തിക്കാനെടുത്ത തയ്യാറെടുപ്പുകളും ഉടമ്പടിപ്പേടകവുമായുള്ള യാത്രയെപ്പറ്റിയുള്ള വിവരണങ്ങളും ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നമ്മെ ഏൽപിച്ച കടമകളും ദൗത്യങ്ങളും നിർവ്വഹിക്കാൻ നിരന്തരമായ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും അധ്വാനിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ പാപത്തിൻ്റെ മേഖലകൾ കുറവായിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 128: ദാവീദ് അമ്മോന്യരെ തോല്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 8th, 2025 | 19 mins 18 secs
1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of the covenant, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അബിനാദാബ്, ഉടമ്പടിപ്പേടകം, ഉസാ, ഓബദ്ഏദോം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel, സാമന്തരാജാക്കന്മാർ
ദാവീദിനെ നേരിടാനെത്തിയ ആരാം-അമ്മോന്യ സഖ്യത്തെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ തോൽപ്പിക്കുന്നതും വാഗ്ദാനപേടകം ജറുസലേമിലെത്തിക്കാനുള്ള ദാവീദിൻ്റെ പരിശ്രമവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്നത്തെ വായനകളിൽ നിന്നും ശ്രവിക്കാം. ദൈവസാന്നിധ്യം എപ്പോഴും കൂടെയുണ്ടാകണമെന്ന് ദാവീദ് ആഗ്രഹിച്ചതുപോലെ കർത്താവേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ കൂടെ ഇരിക്കണമേ, അങ്ങയുടെ സാന്നിദ്ധ്യം ഒരിക്കലും എന്നെ വിട്ടു പിരിയരുതേ എന്ന പ്രാർത്ഥന നമ്മെ അനുഗ്രഹിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 127: മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 7th, 2025 | 19 mins 42 secs
1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, mcrc, mephibosheth, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ജോനാഥൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ അനുയായികൾ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം, മെഫിബോഷെത്ത്, സങ്കീർത്തനങ്ങൾ
ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദൈവവിശ്വാസം എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 124: ദാവീദ് ഇസ്രായേൽ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 4th, 2025 | 24 mins 3 secs
1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജറുസലേം ദാവീദിൻ്റെ നഗരം., ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
പതിനഞ്ചു വർഷത്തെ പലായനങ്ങൾക്കും വേട്ടയാടലുകൾക്കും ശേഷം ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവാകുന്നു. ജീവിതത്തിലെ എല്ലാ സുപ്രധാനമായ ഘട്ടങ്ങളിലും ദൈവത്തോട് ആലോചന ചെയ്ത് തീരുമാനങ്ങളെടുക്കുന്നതും അങ്ങനെ ദൈവഹൃദയത്തിന് ഇണങ്ങിയവനാകാൻ ദാവീദിന് സാധിക്കുന്നതും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. നമ്മുടെ ജീവിതത്തിലും ദൈവത്തെ ആശ്രയിക്കുന്ന ഒരു ശീലം നമ്മൾ രൂപപ്പെടുത്തിയാൽ അത് നമ്മെ ദൈവഹൃദയത്തിന് പ്രിയപ്പെട്ടവരാക്കിമാറ്റും എന്ന ചിന്ത അച്ചൻ പങ്കുവയ്ക്കുന്നു.