The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “ഹേറോദേസ്”.
-
ദിവസം 333: ക്രിസ്തുവിൽ അഭിമാനിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 29th, 2025 | 18 mins 34 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, കോറിന്തോസ്, ഡാനിയേൽ അച്ചൻ, ദൂതൻ, പത്രോസ്, പുളിമാവു, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, യോഹന്നാൻ, സുഭാഷിതങ്ങൾ, ഹേറോദേസ്
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,ക്രിസ്തുവിൽ മാത്രം അഭിമാനിക്കാനും, അശുദ്ധിയും തിന്മയും ആകുന്ന പുളിമാവു കൊണ്ടല്ല, ആത്മാർത്ഥതയും, സത്യവും ആകുന്ന, സ്വഭാവശുദ്ധി കൊണ്ട് ജീവിക്കാൻ നമ്മൾ പരിശ്രമിക്കണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 21st, 2025 | 20 mins 20 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്നാസും, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇച്ഛ, കയ്യാഫാസ്, ക്രിസ്തു, ജോസഫ്, ഡാനിയേൽ അച്ചൻ, പത്രോസ്, പന്തിയോസ് പീലാത്തോസ്, പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, റോമാ, സുഭാഷിതങ്ങൾ, സ്നാനം, ഹേറോദേസ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 17th, 2025 | 31 mins 4 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എമ്മാവൂസ്, ക്രൂശിക്കുക, ക്ലെയോപാസ്, കർത്താവ്, ഗത്സേമനി, ഡാനിയേൽ അച്ചൻ, നിയമജ്ഞർ, ന്യായാധിപസംഘം, പത്രോസ്, പീലാത്തോസ്, ബൈബിൾ, മലയാളം ബൈബിൾ, യൂദാസ്, യേശു, ലൂക്കാ, സുഭാഷിതങ്ങൾ, ഹേറോദേസ്
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 316: ശിഷ്യത്വത്തിൻ്റെ ഭാവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 12th, 2025 | 24 mins 28 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലന്മാർ, കൊറാസീൻ, ഡാനിയേൽ അച്ചൻ, പത്രോസ്, ബേത്സൈദാ, ബൈബിൾ, മറിയം, മലയാളം ബൈബിൾ, മർത്താ, ലൂക്കാ, സമരിയാക്കാർ, സുഭാഷിതങ്ങൾ, ഹേറോദേസ്
ശിഷ്യന്മാർ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, മാനസാന്തരനുഭവത്തിലേക്ക് വരാതിരുന്നാൽ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചും ലൂക്കായുടെ സുവിശേഷത്തിൽ ഇന്നും നാം ശ്രവിക്കുന്നു.യേശുവിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നത് പലപ്പോഴും അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആണ്, നമ്മളെ മാനസാന്തരപ്പെടുത്തുന്ന കൃപയല്ല.ഓരോ തിരസ്കാരവും, കൂടുതൽ കർത്താവിൻ്റെ സന്നിധിയിൽ കരുണ അപേക്ഷിക്കാനും, അവരെ നേടിയെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.