The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “സ്തേഫാനോസ്”.
-
ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 24th, 2025 | 24 mins 27 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഇസഹാക്ക്, ഈജിപ്ത്, കാനാൻ, ജോസഫ്, ഡാനിയേൽ അച്ചൻ, ഫറവോ, ബൈബിൾ, ഭക്ഷ്യസാധനങ്ങൾ, മലയാളം ബൈബിൾ, മോശ, യാക്കോബ്, റോമാ, ഷെക്കെം, സാവൂൾ, സുഭാഷിതങ്ങൾ, സ്തേഫാനോസ്
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 23rd, 2025 | 18 mins 22 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്ത്യോക്യാക്കാരൻ നിക്കൊളാവോസ്, അപ്പസ്തോല പ്രവർത്തനങ്ങൾ, അലക്സാണ്ട്രിയാക്കാർ, ഇസഹാക്ക്, ഇസ്രായേൽ, കിലിക്യാ, ഡാനിയേൽ അച്ചൻ, പീലിപ്പോസ്, പ്രോക്കോറോസ്, ബൈബിൾ, മലയാളം ബൈബിൾ, റെബേക്ക, റോമാ, സാറാ., സുഭാഷിതങ്ങൾ, സ്തേഫാനോസ്, ഹെബ്രായർ
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്കുന്നു.