The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “സൈപ്രസ്”.
-
ദിവസം 336: പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 2nd, 2025 | 23 mins 28 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്യോക്യാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കോറിന്തോസ്, ജറുസലേം സൂനഹദോസ്, ഡാനിയേൽ അച്ചൻ, പാംഫീലിയാ, പൗലോസ്, ഫിനീഷ്യ, ബൈബിൾ, ബർണബാസ്, മലയാളം ബൈബിൾ, സമരിയാ, സീലാസ്., സുഭാഷിതങ്ങൾ, സൈപ്രസ്
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 3rd, 2025 | 18 mins 49 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, അന്തിയോക്കസ് യൂപ്പാത്തോർ, അപ്പോളോഫാനസ്, കിസ്ലേവുമാസം, കൂടാരോത്സവം, ജ്ഞാനം, ഡാനിയേൽ അച്ചൻ, തിരുസാന്നിധ്യയപ്പം, ബൈബിൾ, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, ലിസിയാസ്, സുഭാഷിതങ്ങൾ, സൈപ്രസ്
അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം കാണുന്നു. ദൈവത്തെ വചനത്തിലൂടെ കണ്ടെത്താൻ കഴിയുന്നതും ക്രിസ്തുവിലേക്ക് വചനത്തിലൂടെ എത്താൻ കഴിയുന്നതുമാണ് വചനവായനയിലൂടെ ഒരു മനുഷ്യന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.