The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “സാവുൾ”.
-
ദിവസം 347: രക്ഷ - ദൈവികദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 13th, 2025 | 20 mins 43 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, ephesians, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഗ്രിപ്പാരാജാവ്, അപരിച്ഛേദിതർ., അപ്പസ്തോല പ്രവർത്തനങ്ങൾ, എഫേസോസ്, ഡാനിയേൽ അച്ചൻ, ദമാസ്കസ്, പൗലോസ്, ഫേസ്തൂസ്, ബൈബിൾ, ബർനിക്കെ, മലയാളം ബൈബിൾ, സാവുൾ, സുഭാഷിതങ്ങൾ
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്തിയതിനെപറ്റിയുള്ള വായനകളാണ് എഫേസോസ് ലേഖനത്തിൽ ഉള്ളത്. നാം രക്ഷ പ്രാപിക്കുന്നത് പ്രവൃത്തികളാലല്ല വിശ്വാസത്താലാണ് എന്ന സന്ദേശം വചനവായനയോടൊപ്പം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 9th, 2025 | 22 mins 15 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കപടഅപ്പസ്തോലന്മാർ., കോറിന്തോസ്, ജനതകളുടെ പക്കലേക്ക്, ഡാനിയേൽ അച്ചൻ, ദമാസ്ക്കസ്, ന്യായസനപക്ഷം, പൗലോസിൻ്റെ ന്യായവാദം, ബൈബിൾ, മലയാളം ബൈബിൾ, മാനസാന്തരകഥ, യഹൂദരോട് പ്രസംഗിക്കുന്നു, വിശുദ്ധർക്കുള്ള ധനശേഖരണം, ശതാധിപൻ, സഹസ്രാധിപൻ, സാവുൾ, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 330: സാവൂളിൻ്റെ മാനസാന്തരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 26th, 2025 | 21 mins
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അനനിയാസ്, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇല്ലീറിക്കോൺ, ഋജുവീഥി, ഐനെയാസ്, കെങ്ക്റെയായിലെ സഭ, ജറുസലേം, ജസ്സെ, ഡാനിയേൽ അച്ചൻ, ദമാസ്കസ്, ബൈബിൾ, ബർണബാസ്, മലയാളം ബൈബിൾ, യാസോൻ, റോമാ, ലിദ്ദാ, ലൂസിയൂസ്, സാവുൾ, സുഭാഷിതങ്ങൾ, സൊസിപാത്തർ
യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ് റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന പ്രത്യാശ നൽകിക്കൊണ്ടുമാണ് അപ്പസ്തോലൻ ഈ ലേഖനം സമാപിപ്പിക്കുന്നത്. ദൈവസ്വരം കേൾക്കുന്ന നമ്മൾ ആ സ്വരത്തോട് പ്രതികരിക്കുമ്പോഴാണ് അത് തമ്മിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്ന് സാവുളിൻ്റെ മാനസാന്തരത്തിൻ്റെ വെളിച്ചത്തിൽ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു