The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “സമരിയാ”.
-
ദിവസം 336: പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 2nd, 2025 | 23 mins 28 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്യോക്യാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കോറിന്തോസ്, ജറുസലേം സൂനഹദോസ്, ഡാനിയേൽ അച്ചൻ, പാംഫീലിയാ, പൗലോസ്, ഫിനീഷ്യ, ബൈബിൾ, ബർണബാസ്, മലയാളം ബൈബിൾ, സമരിയാ, സീലാസ്., സുഭാഷിതങ്ങൾ, സൈപ്രസ്
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 329: പ്രേഷിതത്വം യൂദയായിലും സമരിയായിലും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 25th, 2025 | 18 mins 39 secs
അധികാരി, ഇടർച്ച വരുത്തരുത്., എത്യോപ്യക്കാരൻ, പീഡിപ്പിക്കുക, പീലിപ്പോസ്, പ്രകാശത്തിന്റെ ആയുധങ്ങൾ, യൂദാ, വിധിക്കരുത്, വിധേയത്വം, ഷണ്ഡൻ, സഭ, സമരിയാ, സഹോദരസ്നേഹം, സാവൂൾ, സുവിശേഷം
സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു വിധേയത്വം പുലർത്തണമെന്നും പരസ്പരം സ്നേഹിക്കുകയെന്നതൊഴികേ ആരോടും ഒരു കടപ്പാടുമുണ്ടാകരുതെന്നും സഹോദരനെ വിധിക്കരുതെന്നും ഇടർച്ച വരുത്തരുതെന്നും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കണമെന്നുമുള്ള ബോധ്യങ്ങളാണ് റോമാ ലേഖനത്തിൽ വിശദീകരിക്കുന്നത്. ആത്മാവിനാൽ നയിക്കപ്പെടാനുള്ള സന്നദ്ധത ഒരു വ്യക്തി പ്രകടിപ്പിക്കുന്ന നിമിഷം മുതൽ ദൈവ രാജ്യത്തിന്റെ വ്യാപനം ആ വ്യക്തിയിലൂടെ സംഭവിക്കുമെന്ന് ഡാനിയേൽ അച്ചൻ വ്യാഖ്യാനിക്കുന്നു.
-
ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 29th, 2025 | 24 mins 16 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അറേത്താസ് എന്ന അറബിരാജാവ്, ഈജിപ്ത്, ഓനിയാസിൻ്റെ പുത്രൻ, ജാസൻ, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ഫ്രീജിയാവംശജൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനലാവൂസ്, സമരിയാ, സുഭാഷിതങ്ങൾ, സ്പാർത്താക്കാർ
മക്കബായരുടെ രണ്ടാം പുസ്തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്ചയിൽ നാം സന്തോഷിക്കരുതെന്നും എൻ്റെയും കൂടി കുറവാണ് അയാൾ വീണതിൻ്റെ പിന്നിലുള്ള അനേകം കാരണങ്ങളിലൊന്ന് എന്ന് തിരിച്ചറിയാനുള്ള വലിയ കൃപയും വിവേകവും നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 19th, 2025 | 27 mins 49 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അലക്സാണ്ടർ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മലയാളം ബൈബിൾ, യൂദയാ, സമരിയാ, സുഭാഷിതങ്ങൾ
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.