The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “ശതാധിപൻ”.
-
ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 9th, 2025 | 22 mins 15 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കപടഅപ്പസ്തോലന്മാർ., കോറിന്തോസ്, ജനതകളുടെ പക്കലേക്ക്, ഡാനിയേൽ അച്ചൻ, ദമാസ്ക്കസ്, ന്യായസനപക്ഷം, പൗലോസിൻ്റെ ന്യായവാദം, ബൈബിൾ, മലയാളം ബൈബിൾ, മാനസാന്തരകഥ, യഹൂദരോട് പ്രസംഗിക്കുന്നു, വിശുദ്ധർക്കുള്ള ധനശേഖരണം, ശതാധിപൻ, സഹസ്രാധിപൻ, സാവുൾ, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 27th, 2025 | 20 mins 9 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലപ്രവർത്തനങ്ങൾ, കേസറിയാ, കൊർണേലിയൂസ്, കോറിന്തോസ്, ക്രിസ്തുയേശു, ഡാനിയേൽ അച്ചൻ, ദാനധർമം, പത്രോസ്, ബൈബിൾ, മലയാളം ബൈബിൾ, യോപ്പായിലേക്ക്, ശതാധിപൻ, ശിമയോൻ, സുഭാഷിതങ്ങൾ, സ്തേഫാനാസ്
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 315: യേശുവിൻ്റെ ഗിരിപ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 11th, 2025 | 34 mins 14 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke സുഭാഷിതങ്ങൾ, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലന്മാർ, ഡാനിയേൽ അച്ചൻ, പിശാചുബാധിതൻ, ഫരിസേയർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, രക്തസ്രാവക്കാരി, ലൂക്കാ, വിതക്കാരൻ, വിധിക്കരുത്, ശതാധിപൻ, ശിഷ്യന്മാർ, സാബത്തുദിവസം, സുവിശേഷഭാഗ്യങ്ങൾ
ലൂക്കായുടെ സുവിശേഷത്തിൽ സാബത്താചരണത്തെക്കുറിച്ചുള്ള തർക്കവും,സാബത്തിൽ യേശു രോഗശാന്തി നൽകുന്നതും, പിന്നീട് സുവിശേഷഭാഗ്യങ്ങൾ വിവരിക്കുന്നതും,നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നതും, രക്തസ്രാവക്കാരിയെയും പിശാച് ബാധിതനെയും സുഖപ്പെടുത്തുന്നതും, ഇന്ന് നാം ശ്രവിക്കുന്നു. ദൈവവചനത്തിൽ ക്രിസ്തുവിൻ്റെ ശക്തി നിറഞ്ഞുനിൽക്കുന്നു, വചനത്തെ തൊടുമ്പോൾ, നമ്മൾ തൊടുന്നത് യേശുവിനെ തന്നെയാണ് എന്നും ദൈവം ആഗ്രഹിക്കുന്നത് ആന്തരികമായ ഒരു വിശുദ്ധിയാണ്, ആ വിശുദ്ധി കരുണയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 260: ദൈവരാജ്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 17th, 2025 | 26 mins 10 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കഫർണാം, കുഷ്ഠരോഗി, ഗദറായർ, ഡാനിയേൽ അച്ചൻ, തളർവാതരോഗി, പത്രോസ്, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ് സ്കറിയോത്താ., രക്തസ്രാവക്കാരി, ശതാധിപൻ, സുഭാഷിതങ്ങൾ
ദൈവരാജ്യത്തിൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നത്. ദൈവരാജ്യത്തിൻ്റെ ശക്തി മിശിഹാ വെളിപ്പെടുത്തുന്നത് മനുഷ്യൻ്റെ ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചിക അടിമത്തങ്ങളിൽ കഴിയുന്നവരെ വിടുവിക്കുക വഴിയുമാണ്. വിശ്വാസം എന്ന താക്കോലിട്ടാണ് ദൈവരാജ്യത്തിൻ്റെ കൃപകളെല്ലാം നമ്മൾ തുറന്നെടുക്കുന്നത്. അതുകൊണ്ട് ആഴമായ ക്രിസ്തു വിശ്വാസമാണ് അടിസ്ഥാനപരമായി നമ്മൾ വളർത്തിയെടുക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.