The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “റഫായേൽ”.
-
ദിവസം 196: മിശിഹായുടെ ജനനം പ്രവചിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 15th, 2025 | 29 mins 2 secs
angel of the lord, bible in a year malayalam, bibleinayear, fr. daniel poovannathil, isaiah, lord’s instrument, mcrc, mount carmel retreat centre, poc ബൈബിൾ, raphael, tobit, ഏശയ്യാ, കർത്താവിൻ്റെ മാലാഖ, കർത്താവിൻ്റെ ഉപകരണം, ഡാനിയേൽ അച്ചൻ, തോബിത്, തോബിയാസ്, ദണ്ഡ്, നുകം, ബൈബിൾ, മലയാളം ബൈബിൾ, റഗുവേൽ, റഫായേൽ, സമാധാനത്തിൻ്റെ രാജകുമാരൻ
മിശിഹായുടെ ജനനം ഏശയ്യാ പ്രവചിക്കുന്ന ഭാഗം ഇന്ന് നാം ശ്രവിക്കുന്നു. കൂടാതെ ഇസ്രയേലിനുള്ള ശിക്ഷയും അസ്സീറിയായുടെ അഹങ്കാരത്തിനുള്ള പ്രതിഫലവും പ്രവചിക്കപ്പെടുന്നു. തോബിത്തിൻ്റെ പുസ്തകത്തിൽ നിന്ന് നല്ല ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും വിശദമാക്കുന്ന ഭാഗങ്ങളും നമുക്ക് ശ്രവിക്കാം. നമ്മുടെ ബന്ധങ്ങളെ ഗൗരവമായി എടുക്കാനും ദൈവം തന്ന ബന്ധങ്ങളെ ആദരവോടെ കാണാനും ഞങ്ങളെ സഹായിക്കണമേയെന്നും ദൈവത്തോട് ചേർന്നുള്ള ജീവിതത്തിൽ ദൈവഭക്തി നമുക്ക് നൽകുന്ന നേട്ടങ്ങളെ കാണാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 195: പ്രാർത്ഥന ദാമ്പത്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 14th, 2025 | 26 mins 40 secs
2 kings, 2 രാജാക്കന്മാർ, ahas, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, raguvel, raphael, sara, thobiyas, ആമോസ്, ആഹാസ്, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിയാസ്, ബൈബിൾ, മലയാളം ബൈബിൾ, രാഗുവേൽ, റഫായേൽ, സങ്കീർത്തനങ്ങൾ, സാറാ
ഇസ്രായേൽ രാജാവും സിറിയാരാജാവും ഒരുമിച്ച് യുദായ്ക്കെതിരെ യുദ്ധത്തിന് വരുന്നതും ഏശയ്യാ യുദാരാജാവിന് ദൈവത്തിൻ്റെ സന്ദേശം കൈമാറുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തൻ്റെ ദാമ്പത്യത്തിൻ്റെ ആരംഭ ദിവസത്തിൽ തോബിയാസും സാറായും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന മനോഹരമായ പ്രാർത്ഥന തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും പതറി പോകാതെ ദൈവത്തെ മാത്രം ഭയപ്പെടുക. ദൈവത്തെ ഭയപ്പെടുന്നവനു മറ്റൊന്നിനെയും മറ്റാരെയും ഭയപ്പെടേണ്ട ആവശ്യം വരികയില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.