The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying items 1-10 of 18 in total of The Bible in a Year - Malayalam with the tag "യോഹന്നാൻ".
-
ദിവസം 359: പ്രവചനങ്ങളുടെ പൂർത്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 25th, 2025 | 24 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelation, timothy, എഫേസോസിലെ, ഏഷ്യാസഭകൾ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ദീപപീഠം, നീതിയുടെ കിരീടം., ബൈബിൾ, മലയാളം ബൈബിൾ, യേശുക്രിസ്തു, യോഹന്നാൻ, വെളിപാട്, സുഭാഷിതങ്ങൾ, സ്മിർണായിലെ
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന് ഈ ദൈവിക വെളിപാട് ഈശോ നൽകുന്നത്. അതുകൊണ്ട്, വെളിപാട് പുസ്തകത്തെ മുഴുവൻ നമ്മൾ വ്യാഖ്യാനിക്കേണ്ടത് ആരാധനയുടെ പശ്ചാത്തലത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 357: വചനവും പ്രാർത്ഥനയും വഴി വിശുദ്ധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 23rd, 2025 | 20 mins 47 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, timothy, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ദെമേത്രിയോസ്, ബൈബിൾ, ഭൃത്യൻമാർ, മലയാളം ബൈബിൾ, യജമാനൻ, യേശുക്രിസ്തു, യോഹന്നാൻ, വിധവകൾ, ശുശ്രൂഷകൻ, സത്യവും, സഭാശ്രേഷ്ഠൻ, സുഭാഷിതങ്ങൾ, സ്നേഹവും
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന് ഓടിയകലണം. ഏത് സ്ഥലത്തെയും സാഹചര്യത്തെയും വിശുദ്ധീകരിച്ച് എടുക്കേണ്ടത് ദൈവവചനത്താലും പ്രാർത്ഥനയാലുമാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 356: യേശു ഏകമധ്യസ്ഥൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 22nd, 2025 | 22 mins 31 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, timothy, ഡാനിയേൽ അച്ചൻ, ഡീക്കന്മാർ, തിമോത്തേയോസ്, നിത്യജീവൻ, ബൈബിൾ, മലയാളം ബൈബിൾ, മെത്രാൻ, യേശുക്രിസ്തു, യോഹന്നാൻ, സത്യാത്മാവ്, സുഭാഷിതങ്ങൾ, സ്നേഹം
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്കാൻ കഴിയണം എന്നുള്ളതാണ് ഒരു ആത്മീയ മനുഷ്യൻ്റെ പ്രത്യേകത എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 21st, 2025 | 25 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എതിർക്രിസ്തു, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, തെസലോനിക്കാ, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, വ്യഭിചാരിണിയുടെ പെരുമാറ്റം., സിൽവാനോസ്, സുഭാഷിതങ്ങൾ
ജീവൻ്റെ വചനമാകുന്ന ക്രിസ്തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 340: കൈവെപ്പിലൂടെ പരിശുദ്ധാത്മാഭിഷേകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 6th, 2025 | 21 mins 47 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അപ്പോളോസ്, അർത്തേമിസിൻ്റെ, എഫേസോസിൽ, ഏഷ്യ, കോറിന്തോസ്, ക്രിസ്തു, ഡാനിയേൽ അച്ചൻ, പരിശുദ്ധാത്മാവിനെ, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, സുഭാഷിതങ്ങൾ, സ്കേവാ
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്തിക്കപ്പെടുന്നുണ്ട് എന്നും ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ പീഡനങ്ങളും സഹനങ്ങളും ആണ് അവരിലേക്ക് ദൈവത്തിൻ്റെ ജീവൻ ഒഴുകുന്നതിന്, കാരണമായിതീരുന്നത് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 334: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 30th, 2025 | 20 mins 53 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്യോക്യാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കോറിന്തോസ്, ഡാനിയേൽ അച്ചൻ, പൗലോസ്, ബൈബിൾ, ബർണബാസും, മലയാളം ബൈബിൾ, യോഹന്നാൻ, സാവൂളും, സുഭാഷിതങ്ങൾ
വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും, വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശിക്കുന്നു. ദൈവത്തിൻ്റെ തിരുഹിതം തിരിച്ചറിയുന്നതിന് തൻ്റെ ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ആത്മാവുകൊണ്ടും, ദൈവത്തോട് ചേർന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ദൈവവിളിയുടെയും ഉദ്ദേശം അതിലൂടെ കൂടുതൽ വിശുദ്ധരാവുക, ഉപരിവിശുദ്ധി നേടുക എന്നതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 333: ക്രിസ്തുവിൽ അഭിമാനിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 29th, 2025 | 18 mins 34 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, കോറിന്തോസ്, ഡാനിയേൽ അച്ചൻ, ദൂതൻ, പത്രോസ്, പുളിമാവു, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, യോഹന്നാൻ, സുഭാഷിതങ്ങൾ, ഹേറോദേസ്
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,ക്രിസ്തുവിൽ മാത്രം അഭിമാനിക്കാനും, അശുദ്ധിയും തിന്മയും ആകുന്ന പുളിമാവു കൊണ്ടല്ല, ആത്മാർത്ഥതയും, സത്യവും ആകുന്ന, സ്വഭാവശുദ്ധി കൊണ്ട് ജീവിക്കാൻ നമ്മൾ പരിശ്രമിക്കണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 21st, 2025 | 20 mins 20 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്നാസും, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇച്ഛ, കയ്യാഫാസ്, ക്രിസ്തു, ജോസഫ്, ഡാനിയേൽ അച്ചൻ, പത്രോസ്, പന്തിയോസ് പീലാത്തോസ്, പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, റോമാ, സുഭാഷിതങ്ങൾ, സ്നാനം, ഹേറോദേസ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 20th, 2025 | 18 mins 25 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഡാനിയേൽ അച്ചൻ, പത്രോസ്, പരിച്ഛേദിതർ, ബൈബിൾ, മലയാളം ബൈബിൾ, മുടന്തനായ ഒരുവൻ, യോഹന്നാൻ, റോമാ, സാറാ, സുന്ദരകവാടം, സുഭാഷിതങ്ങൾ, സോളമൻ്റെ മണ്ഡപം
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു
-
ദിവസം 315: യേശുവിൻ്റെ ഗിരിപ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 11th, 2025 | 34 mins 14 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke സുഭാഷിതങ്ങൾ, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലന്മാർ, ഡാനിയേൽ അച്ചൻ, പിശാചുബാധിതൻ, ഫരിസേയർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, രക്തസ്രാവക്കാരി, ലൂക്കാ, വിതക്കാരൻ, വിധിക്കരുത്, ശതാധിപൻ, ശിഷ്യന്മാർ, സാബത്തുദിവസം, സുവിശേഷഭാഗ്യങ്ങൾ
ലൂക്കായുടെ സുവിശേഷത്തിൽ സാബത്താചരണത്തെക്കുറിച്ചുള്ള തർക്കവും,സാബത്തിൽ യേശു രോഗശാന്തി നൽകുന്നതും, പിന്നീട് സുവിശേഷഭാഗ്യങ്ങൾ വിവരിക്കുന്നതും,നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നതും, രക്തസ്രാവക്കാരിയെയും പിശാച് ബാധിതനെയും സുഖപ്പെടുത്തുന്നതും, ഇന്ന് നാം ശ്രവിക്കുന്നു. ദൈവവചനത്തിൽ ക്രിസ്തുവിൻ്റെ ശക്തി നിറഞ്ഞുനിൽക്കുന്നു, വചനത്തെ തൊടുമ്പോൾ, നമ്മൾ തൊടുന്നത് യേശുവിനെ തന്നെയാണ് എന്നും ദൈവം ആഗ്രഹിക്കുന്നത് ആന്തരികമായ ഒരു വിശുദ്ധിയാണ്, ആ വിശുദ്ധി കരുണയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.