The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 14 in total of The Bible in a Year - Malayalam with the tag “പൗലോസ്”.
-
ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 21st, 2025 | 25 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എതിർക്രിസ്തു, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, തെസലോനിക്കാ, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, വ്യഭിചാരിണിയുടെ പെരുമാറ്റം., സിൽവാനോസ്, സുഭാഷിതങ്ങൾ
ജീവൻ്റെ വചനമാകുന്ന ക്രിസ്തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 353: ക്രിസ്തീയ സഹനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 19th, 2025 | 24 mins 43 secs
1 പത്രോസ്, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അക്കായിയാ, ആഥൻസ്., ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, തെസ്സലോനിക്കാ, പൗലോസ്, ഫിലിപ്പിയാ, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, സിൽവാനോസ്, സുഭാഷിതങ്ങൾ
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 349: സ്വയംശൂന്യനാക്കിയ ക്രിസ്തു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 15th, 2025 | 21 mins 30 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philippians, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അലക്സാണ്ട്രിയൻ കപ്പൽ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്., ദിയോസ്കുറോയി, പൊത്തിയോളോസ്, പോപ്ളിയോസ്, പൗലോസ്, ഫിലിപ്പി, ബൈബിൾ, മലയാളം ബൈബിൾ, മാൾട്ട, റെഗിയോൺ, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 348: ആത്മീയ സമരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 14th, 2025 | 26 mins 30 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, ephesians, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, എഫേസോസ്, കപ്പൽയാത്ര, കൊടുങ്കാറ്റ്, ക്രിസ്തു, ഡാനിയേൽ അച്ചൻ, പൗലോസ്, ഫേനിക്സിൽ, ബൈബിൾ, ഭാര്യ ഭർത്താക്കന്മാർ, മക്കൾ മാതാപിതാക്കന്മാർ, മലയാളം ബൈബിൾ, റോമാ, സഭ, സീസർ, സുഭാഷിതങ്ങൾ
റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന പാപം നാവിൻ്റെ ദുരുപയോഗമാണെന്നും,ക്രിസ്തീയ ജീവിതത്തിൻ്റെ സംരക്ഷണത്തിന് ആയുധങ്ങൾ ധരിക്കണമെന്നും,ദൈവവചനം ആകുന്ന ആത്മാവിൻ്റെ വാളെടുത്ത് ശത്രുവിനെ നേരിടണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 347: രക്ഷ - ദൈവികദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 13th, 2025 | 20 mins 43 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, ephesians, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഗ്രിപ്പാരാജാവ്, അപരിച്ഛേദിതർ., അപ്പസ്തോല പ്രവർത്തനങ്ങൾ, എഫേസോസ്, ഡാനിയേൽ അച്ചൻ, ദമാസ്കസ്, പൗലോസ്, ഫേസ്തൂസ്, ബൈബിൾ, ബർനിക്കെ, മലയാളം ബൈബിൾ, സാവുൾ, സുഭാഷിതങ്ങൾ
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്തിയതിനെപറ്റിയുള്ള വായനകളാണ് എഫേസോസ് ലേഖനത്തിൽ ഉള്ളത്. നാം രക്ഷ പ്രാപിക്കുന്നത് പ്രവൃത്തികളാലല്ല വിശ്വാസത്താലാണ് എന്ന സന്ദേശം വചനവായനയോടൊപ്പം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 346: ക്രിസ്തീയ സ്വാതന്ത്ര്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 12th, 2025 | 22 mins 8 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galatians, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഗ്രിപ്പാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, ക്രിസ്തു, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, പൗലോസ്, ഫേസ്തൂസ്, ബൈബിൾ, മലയാളം ബൈബിൾ, യഹൂദർ, സീസർ, സുഭാഷിതങ്ങൾ
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 344: ദർശനങ്ങളും വെളിപാടുകളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 10th, 2025 | 19 mins 13 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്തിപ്പാത്രിസ്., അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, കോറിന്തോസ്, ക്ലാവുദിയൂസ് ലിസിയാസ്, ഡാനിയേൽ അച്ചൻ, ദേശാധിപതി ഫെലിക്സ്, പ്രധാനപുരോഹിതനായ അനനിയാസ്, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, സദ്ദുക്കായരും ഫരിസേയരും, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ ഫെലിക്സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കുകയാണ് കോറിന്തോസിൻ്റെ രണ്ടാം ലേഖനം. നമ്മൾ ചോദിക്കുന്നതല്ല ദൈവം നമുക്ക് തരുന്നത്, മറിച്ച് നമുക്ക് ആവശ്യമുള്ളതാണ്, അത് അവിടത്തെ കൃപയാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 341: പ്രേഷിതപ്രവർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 7th, 2025 | 20 mins 26 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അനശ്വരതയിലുള്ള പ്രത്യാശ, അനുരഞ്ജന ശുശ്രൂഷ., അപ്പസ്തോല പ്രവർത്തനങ്ങൾ, ഉടമ്പടിയുടെ ശുശ്രൂഷകർ, എഫേസോസ്, എവുത്തിക്കോസ്, കോറിന്തോസ്, ഗ്രീസ്, ഡാനിയേൽ അച്ചൻ, ത്രോവാസ്, പൗലോസ്, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, മിലേത്തോസ്, മൺപാത്രത്തിലെ നിധി, സുഭാഷിതങ്ങൾ
ഗ്രീസ്, ത്രോവാസ്, മിലേത്തോസ്, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും ദൈവജനത്തിന്, ആത്മീയമായി മരിച്ചവർക്ക് ജീവൻ തിരികെ നൽകി അവരെ ഭവനങ്ങളിലേക്ക് മടക്കി അയയ്ക്കുന്ന ശുശ്രൂഷയാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമപ്പെടുത്തുന്നു.
-
ദിവസം 340: കൈവെപ്പിലൂടെ പരിശുദ്ധാത്മാഭിഷേകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 6th, 2025 | 21 mins 47 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അപ്പോളോസ്, അർത്തേമിസിൻ്റെ, എഫേസോസിൽ, ഏഷ്യ, കോറിന്തോസ്, ക്രിസ്തു, ഡാനിയേൽ അച്ചൻ, പരിശുദ്ധാത്മാവിനെ, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, സുഭാഷിതങ്ങൾ, സ്കേവാ
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്തിക്കപ്പെടുന്നുണ്ട് എന്നും ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ പീഡനങ്ങളും സഹനങ്ങളും ആണ് അവരിലേക്ക് ദൈവത്തിൻ്റെ ജീവൻ ഒഴുകുന്നതിന്, കാരണമായിതീരുന്നത് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 339: തിരുത്തലുകൾ സ്വീകരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 5th, 2025 | 16 mins 52 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അക്വീലായും, അപ്പസ്തോലപ്രവർത്തനങ്ങൾ, അപ്പോളോസ്, ആഥൻസ്, എഫേസോസ്, കോറിന്തോസ്, ഡാനിയേൽ അച്ചൻ, പ്രിഷില്ലയും, പൗലോസ്, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തനത്തിലും കോറിന്തോസ് ലേഖനത്തിലും നാം ശ്രവിക്കുന്നു. ജീവിതത്തിലെ വിപരീത അനുഭവങ്ങളെ സന്തോഷത്തോടെ ദൈവശക്തിയിൽ നേരിടണമെന്നും, അപ്പോളോസിനെപ്പോലെ തിരുത്തലുകൾ സ്വീകരിക്കുന്ന എളിമയുള്ള ഹൃദയത്തിൻ്റെ ഉടമകൾ ആകണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.