The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “ട്രിഫൊ”.
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 20th, 2025 | 22 mins 7 secs
1മക്കബായര, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഓനിയാസ്, ജറുസലേം, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, ശിക്ഷണം, സുഭാഷിതങ്ങൾ, സ്പാർത്താ
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.