The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 11 in total of The Bible in a Year - Malayalam with the tag “ജോസഫ്”.
-
ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 24th, 2025 | 24 mins 27 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഇസഹാക്ക്, ഈജിപ്ത്, കാനാൻ, ജോസഫ്, ഡാനിയേൽ അച്ചൻ, ഫറവോ, ബൈബിൾ, ഭക്ഷ്യസാധനങ്ങൾ, മലയാളം ബൈബിൾ, മോശ, യാക്കോബ്, റോമാ, ഷെക്കെം, സാവൂൾ, സുഭാഷിതങ്ങൾ, സ്തേഫാനോസ്
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 21st, 2025 | 20 mins 20 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്നാസും, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇച്ഛ, കയ്യാഫാസ്, ക്രിസ്തു, ജോസഫ്, ഡാനിയേൽ അച്ചൻ, പത്രോസ്, പന്തിയോസ് പീലാത്തോസ്, പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, റോമാ, സുഭാഷിതങ്ങൾ, സ്നാനം, ഹേറോദേസ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 33: കടിഞ്ഞൂൽ സംഹാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 2nd, 2025 | 20 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, joseph, joseph is made governor over egypt, mcrc, mount carmel retreat centre, pharaoh, poc ബൈബിൾ, proverbs, the king's dream, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ജോസഫ് ഈജിപ്തിന്റെ മേലുദ്യോഗസ്ഥൻ, ഡാനിയേൽ അച്ചൻ, ഫറവോ, ഫറോവയുടെ സ്വപ്നം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു.
-
ദിവസം 26: യാക്കോബിൻ്റെ അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 26th, 2025 | 24 mins 41 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, jacob, job, joseph, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the death and burial of jacob, the death of joseph, the last words of jacob, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫിൻ്റെ മരണം, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബിൻ്റെ അനുഗ്രഹം, യാക്കോബിൻ്റെ മരണവും സംസ്കാരവും, യാക്കോബ്, സങ്കീർത്തനങ്ങൾ
യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 25: എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 25th, 2025 | 21 mins 42 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, genesis, jacob, jacob blesses ephraim and manasseh, jacobs last request, job, joseph, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, uthpathi, ഉത്പത്തി, ഉല്പത്തി, എഫ്രായിം, എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യാക്കോബിൻ്റെ അന്ത്യാഭിലാഷം, യാക്കോബ്, സങ്കീർത്തനങ്ങൾ
ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
-
ദിവസം 24: യാക്കോബും മക്കളും ഈജിപ്തിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 24th, 2025 | 23 mins 25 secs
bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, genesis, jacob and his family go to egypt, job, joseph, joseph tells his brothers who he is, malayalam bible, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, ഈജിപ്ത്, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ജോസഫ് സ്വയം വെളിപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബും മക്കളും ഈജിപ്തിൽ, യാക്കോബ്, സുഭാഷിതങ്ങൾ
ജോസഫ് തൻ്റെ സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തുകയും പിതാവായ യാക്കോബിനെയും മറ്റു കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരാൻ സഹോദരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതനുസരിച്ച് യാക്കോബും കുടുംബവും ഈജിപ്തിലെത്തി ജോസഫിനെ കാണുന്നു. തനിക്കു സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെന്നു പറഞ്ഞ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്ന ജോസഫിൻ്റെ മഹനീയ മാതൃക ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നത് ഇന്ന് നമുക്ക് ശ്രവിക്കാം.
-
ദിവസം 23: ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 23rd, 2025 | 24 mins 46 secs
benjamin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, jacob, job, joseph's brothers return to egypt with benjamin, judah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, ബെഞ്ചമിനും ഈജിപ്തിലേക്ക്, ബെഞ്ചമിൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, യൂദാ, സുഭാഷിതങ്ങൾ
ബെഞ്ചമിനുമായിഈജിപ്തിലേക്ക് എത്തിയ സഹോദരന്മാരെ ജോസഫ് വീണ്ടും പരീക്ഷിക്കുന്നു. ആശയക്കുഴപ്പത്തിലായ സഹോദരന്മാർ, ബെഞ്ചമിനെക്കൂടാതെ യാക്കോബിൻ്റെ അടുത്തേക്ക് തിരികെ ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ ജോസഫിനെ ബോധ്യപ്പെടുത്തുന്നു. ബെഞ്ചമിനു പകരം അടിമയാകാൻ യൂദാ തയ്യാറാകുന്ന സാഹചര്യം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 22: ജോസഫ് ഈജിപ്തിലെ മേലധികാരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 22nd, 2025 | 31 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, joseph, joseph is made governor over egypt, mcrc, mount carmel retreat centre, pharaoh, poc ബൈബിൾ, proverbs, the king's dream, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ജോസഫ് ഈജിപ്തിന്റെ മേലുദ്യോഗസ്ഥൻ, ഡാനിയേൽ അച്ചൻ, ഫറവോ, ഫറോവയുടെ സ്വപ്നം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
-
ദിവസം 21: ജോസഫിൻ്റെ കാരാഗൃഹവാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 21st, 2025 | 23 mins
bible in a year malayalam, bibleinayear, daniel achan, elihu's speech, fr. daniel poovannathil, genesis, job, joseph, mcrc, mount carmel retreat centre, poc ബൈബിൾ, potiphar, proverbs, the prisoner's dream, uthpathi, ഉത്പത്തി, ഉല്പത്തി, എലിഹുവിൻ്റെ പ്രഭാഷണം, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, തടവുകാരുടെ സ്വപ്നങ്ങൾ, പൊത്തിഫർ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.