The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 8 Episode of The Bible in a Year - Malayalam with the tag “ജോനാഥാൻ”.
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 20th, 2025 | 22 mins 7 secs
1മക്കബായര, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഓനിയാസ്, ജറുസലേം, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, ശിക്ഷണം, സുഭാഷിതങ്ങൾ, സ്പാർത്താ
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 19th, 2025 | 27 mins 49 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അലക്സാണ്ടർ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മലയാളം ബൈബിൾ, യൂദയാ, സമരിയാ, സുഭാഷിതങ്ങൾ
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 18th, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അലക്സാണ്ടർ, അലക്സാണ്ടർ എപ്പിഫാനസ്, ക്ലെയോപ്പാത്ര, ജോനാഥാൻ, ജോപ്പാ, ടോളമായിസ്, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 120: ദാവീദിൻ്റെ വിലാപഗാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 30th, 2025 | 18 mins 37 secs
1 chronicles, 1 samuel, 1 ദിനവൃത്താന്തം, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david learns of saul’s death, david’s lament, descendants of abraham, fr. daniel poovannathil, from adam to abraham, jonathan, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, saul, അബ്രാഹത്തിൻ്റെ സന്തതികൾ, ആദം മുതൽ അബ്രാഹം വരെ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിലാപഗാനം, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെ ചരമ അറിയിപ്പ്, സാവൂൾ
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു.
-
ദിവസം 113: ദാവീദിൻ്റെ ഒളിജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 23rd, 2025 | 18 mins 20 secs
1 samuel, 1 സാമുവൽ, ahimelech, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, gath, jonathan, mcrc, mount carmel retreat centre, poc ബൈബിൾ, priests of nob, psalm, saul, അഹിമെലെക്ക്, ഗത്ത്, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദ്, നോബിലെ പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 112: ജോനാഥാൻ സഹായിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 22nd, 2025 | 17 mins 8 secs
1 samuel, 1 സാമുവൽ, agape, bible in a year malayalam, bibleinayear, c.s. lewis, daniel achan, david, eros, four loves, fr. daniel poovannathil, jonathan, jonathan helps david, mcrc, mount carmel retreat centre, philia, poc bible, poc ബൈബിൾ, psalm, saul, storge, ജോനാഥാൻ, ജോനാഥാൻ സഹായിക്കുന്നു, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 111: ദാവീദിനോട് സാവൂളിന് ശത്രുത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 21st, 2025 | 19 mins 45 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, jonathan intercedes for david, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ramah in naioth, saul, ജോനാഥാന്റെ മാധ്യസ്ഥം, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റാമായിലെ നായോത്ത്, സങ്കീർത്തനങ്ങൾ, സാവൂൾ
ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.