The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “ഗലാത്തിയാ”.
-
ദിവസം 352: രാജകീയപൗരോഹിത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 18th, 2025 | 21 mins 41 secs
1 പത്രോസ്, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കപ്പദോക്കിയാ, കൊളോസോസ്, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, പോന്തസ്, ബിഥീനിയാ, ബൈബിൾ, മലയാളം ബൈബിൾ, ലവൊദീക്യാ, സുഭാഷിതങ്ങൾ
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ ലോകത്തിൻ്റെ കാര്യങ്ങളിലല്ല മറിച്ച് ഉന്നതത്തിലുള്ളവയെകുറിച്ച് ചിന്തിക്കാൻ അപ്പസ്തോലൻ ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ സുഖങ്ങളൊക്കെ സ്വീകരിക്കുമ്പോഴും വളരെ ഗൗരവതരമായ ഒരു നിർമമത ഈ ലോകത്തോട് നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 346: ക്രിസ്തീയ സ്വാതന്ത്ര്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 12th, 2025 | 22 mins 8 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galatians, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഗ്രിപ്പാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, ക്രിസ്തു, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, പൗലോസ്, ഫേസ്തൂസ്, ബൈബിൾ, മലയാളം ബൈബിൾ, യഹൂദർ, സീസർ, സുഭാഷിതങ്ങൾ
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 345: പൗലോസിനെതിരായ കുറ്റാരോപണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 11th, 2025 | 25 mins 30 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galatians, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അഭിഭാഷകൻ തെർത്തുളോസ്, കുറ്റാരോപണം, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, ദേശാധിപതി ഫെലിക്സ്, നീതിമത്കരണം., പ്രധാന പുരോഹിതൻ അനനിയാസ്, പൗലോസ് അപ്പസ്തോലൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദീകരണങ്ങളാണ് ഗലാത്തിയാ ലേഖനത്തിലുള്ളത്. ഒരു വിശ്വാസി ക്രിസ്തുവിലേക്ക് വരുമ്പോൾ പിന്നീട് അയാളിൽ ശാപങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും അയാളിലൂടെ ലോകം മുഴുവൻ നന്മയിലേക്കും കൃപയിലേക്കും ജീവനിലേക്കും എത്താനുള്ള സാധ്യതകൾ തുറക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 337: സ്നേഹം സർവോത്കൃഷ്ടം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 3rd, 2025 | 20 mins 36 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇക്കോണിയ, കോറിന്തോസ്, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ത്രോവാസ്, നെയാപോളിസ്., ഫ്രീജിയാ, ബൈബിൾ, മലയാളം ബൈബിൾ, ലിസ്ത്രാ, സുഭാഷിതങ്ങൾ
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.