The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 2 items of The Bible in a Year - Malayalam with the tag "കൊളോസോസ്".
-
ദിവസം 352: രാജകീയപൗരോഹിത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 18th, 2025 | 21 mins 41 secs
1 പത്രോസ്, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കപ്പദോക്കിയാ, കൊളോസോസ്, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, പോന്തസ്, ബിഥീനിയാ, ബൈബിൾ, മലയാളം ബൈബിൾ, ലവൊദീക്യാ, സുഭാഷിതങ്ങൾ
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ ലോകത്തിൻ്റെ കാര്യങ്ങളിലല്ല മറിച്ച് ഉന്നതത്തിലുള്ളവയെകുറിച്ച് ചിന്തിക്കാൻ അപ്പസ്തോലൻ ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ സുഖങ്ങളൊക്കെ സ്വീകരിക്കുമ്പോഴും വളരെ ഗൗരവതരമായ ഒരു നിർമമത ഈ ലോകത്തോട് നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 351: ക്രിസ്തുവിൽ പുതുജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 17th, 2025 | 25 mins 10 secs
bible in a year malayalam, bibleinayear, colossians, daniel achan, fr. daniel poovannathil, james, mcrc, mount carmel retreat centre, paul, poc ബൈബിൾ, proverbs, കൊളോസോസ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, സുഭാഷിതങ്ങൾ
യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ഏകാഗ്രതയിൽ നിന്ന് വിശ്വാസികളുടെ ഹൃദയത്തെ വ്യതിചലിക്കുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹാ ജയിലിൽ കിടക്കുന്ന സമയത്ത് അദ്ദേഹം കൊളോസോസിലെ സഭയ്ക്ക് എഴുതുന്നത്. നമ്മുടെ പ്രവർത്തികളും നിലപാടുകളും പ്രതികരണങ്ങളുമൊക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ നിലവിളിക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു