The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “എസ്രാ”.
-
ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 3rd, 2025 | 17 mins 18 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, ആദാർമാസം, എസ്തേർ, എസ്രാ, ഡാനിയേൽ അച്ചൻ, നിയമഗ്രന്ഥം, നെഹെമിയ, ബൈബിൾ, മലയാളം ബൈബിൾ, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, ഹാമാൻ
നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്, മൊർദെക്കായ്യെ മാത്രമല്ല, യഹൂദ ജനതയെ മുഴുവൻ ഉന്മൂലനാശത്തിന് വിധേയമാക്കാൻ കെണി ഒരുക്കുന്ന, ഹാമാനെ കുറിച്ച് ഇന്ന് നാം ശ്രവിക്കുന്നു.കുടുംബങ്ങൾ സുസ്ഥിരമാകണമെങ്കിൽ ചിട്ടയായ വചന പഠനം, അത്യാവശ്യമാണെന്നും,പിശാച് ഉയർത്തുന്ന ദുഷ്ടതയ്ക്ക് എതിരായി നമ്മൾ വിവേകത്തോടെ പെരുമാറണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 28th, 2025 | 28 mins 59 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, എസ്രാ, ഡാനിയേൽ അച്ചൻ, തദ്ദേശീയജനങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, മിശ്രവിവാഹം, മ്ലേച്ഛതകൾ, വിജാതീയസ്ത്രീകൾ, സഖറിയാ, സുഭാഷിതങ്ങൾ
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നതും പിന്നീട് സഖറിയാ പ്രവചനത്തിലേക്ക് വരുമ്പോൾ, യൂദായെ ഞെരുക്കിയ ജനതകൾക്കെതിരെയുള്ള ശിക്ഷാവിധിയും, ക്രിസ്തുവിനെക്കുറിച്ചുള്ള ചില പ്രവചനങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകളെ പ്രതി വിധി പ്രസ്താവിക്കുന്നതിനും പകരം, ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തിയാൽ അതിന് നിശ്ചയമായും ഫലം ഉണ്ടാകുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 27th, 2025 | 27 mins 21 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, അർത്താക്സെർക്സസ്രാജാവ്, എസ്രാ, കർത്താവിൻ്റെ വചനം, ഡാനിയേൽ അച്ചൻ, നിരർഥകമായ ഉപവാസാചരണം, ബാബിലോണിൽ, ബൈബിൾ, മലയാളം ബൈബിൾ, സഖറിയാ, സുഭാഷിതങ്ങൾ
എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസാരിക്കുകയും, കലഹങ്ങൾ ഒഴിവാക്കുകയും, സഹോദരങ്ങളോട് സമാധാനത്തിൽ ജീവിക്കുകയും ചെയ്യണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 26th, 2025 | 27 mins
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, അനുകൂലവിളംബരം, അർത്താക്സെർക്സസ്, എസ്രാ, കിരീടധാരണം, ജറുസലേം ദേവാലയം, ജോഷ്വാ, ഡാനിയേൽ അച്ചൻ, ദാരിയൂസ് രാജാവ്, ദേവാലയ പ്രതിഷ്ഠ, പെസഹാചരണം, ബൈബിൾ, മലയാളം ബൈബിൾ, മോശയുടെ ഗ്രന്ഥം, യഷുവാ, വിളക്കുതണ്ട്, സഖറിയാ, സുഭാഷിതങ്ങൾ, സെറുബാബേൽ, സൈറസ്, ഹഗ്ഗായ് പ്രവാചകൻ
ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈവം തരുന്ന അവസരങ്ങളായി വേണം അതിനെ കാണാൻ. തക്കസമയത്ത് കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നത് പല കാര്യങ്ങളുടെയും തടസ്സങ്ങൾ മാറുന്നതിന് നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 25th, 2025 | 29 mins 33 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, israel, jerusalem, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, ഇദ്ദോ പ്രവാചകൻ്റെ, ഇസ്രായേൽ, എസ്രാ, ജറുസലേമിൽ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബലിപീഠം, ബൈബിൾ, മലയാളം ബൈബിൾ, സഖറിയാ, സുഭാഷിതങ്ങൾ, സൈറസ്രാജാവ്
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ ശക്തമായ കരം നീട്ടി ഈ അന്ധകാര ശക്തികളെ പരാജയപ്പെടുത്തിയതാണ്.അത് നമ്മൾ വിശ്വാസത്തിൽ ഏറ്റെടുക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 24th, 2025 | 26 mins 23 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, haggai, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസ്രാ, ജോഷ്വ, ഡാനിയേൽ അച്ചൻ, പേർഷ്യാരാജാവ്, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെറുബാബെൽ, സൈറസ്, ഹഗ്ഗായ്
മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്തിലെ നമ്മുടെ ഭവനം ലക്ഷ്യമാക്കി, ആ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.