The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “ഇസഹാക്ക്”.
-
ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 24th, 2025 | 24 mins 27 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഇസഹാക്ക്, ഈജിപ്ത്, കാനാൻ, ജോസഫ്, ഡാനിയേൽ അച്ചൻ, ഫറവോ, ബൈബിൾ, ഭക്ഷ്യസാധനങ്ങൾ, മലയാളം ബൈബിൾ, മോശ, യാക്കോബ്, റോമാ, ഷെക്കെം, സാവൂൾ, സുഭാഷിതങ്ങൾ, സ്തേഫാനോസ്
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 23rd, 2025 | 18 mins 22 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്ത്യോക്യാക്കാരൻ നിക്കൊളാവോസ്, അപ്പസ്തോല പ്രവർത്തനങ്ങൾ, അലക്സാണ്ട്രിയാക്കാർ, ഇസഹാക്ക്, ഇസ്രായേൽ, കിലിക്യാ, ഡാനിയേൽ അച്ചൻ, പീലിപ്പോസ്, പ്രോക്കോറോസ്, ബൈബിൾ, മലയാളം ബൈബിൾ, റെബേക്ക, റോമാ, സാറാ., സുഭാഷിതങ്ങൾ, സ്തേഫാനോസ്, ഹെബ്രായർ
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്കുന്നു.
-
ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 26th, 2025 | 24 mins 29 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്തിയോക്കസ് എപ്പിഫാനസ്, അബ്രാഹം, ഇസഹാക്ക്, ഗുഹാഭവനം, ജറെമിയാപ്രവാചകൻ, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മക്കബേയൂസ്, മലയാളം ബൈബിൾ, മോശ, യാക്കോബ്., യൂദാസ്, യൂപ്പാത്തോർ, സുഭാഷിതങ്ങൾ, ഹെനോക്ക്
ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 13: ഏസാവും യാക്കോബും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 13th, 2025 | 23 mins 33 secs
bible in a year malayalam, bibleinayear, birthright, daniel achan, esau, fr. daniel poovannathil, genesis, isaac, jacob, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, rebecca, the death and burial of abraham, uthpathi, അബ്രാഹത്തിൻ്റെ മരണം, ഇസഹാക്ക്, ഉത്പത്തി, ഏസാവ്, കടിഞ്ഞൂൽ അവകാശം, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, റബേക്കാ, സുഭാഷിതങ്ങൾ
ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്ദാനം നല്കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു.
-
ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 11th, 2025 | 19 mins 44 secs
abraham, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, god commands abraham to offer isaac, isaac, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sacrifice, sarah, sarah dies, uthpathi, അബ്രാഹം, അബ്രാഹത്തിൻ്റെ ബലി, ഇസഹാക്ക്, ഉത്പത്തി, ഉല്പത്തി, ജോബ്, ഡാനിയേൽ അച്ചൻ, ബലി, ബൈബിൾ, മലയാളം ബൈബിൾ, സാറാ, സാറായുടെ മരണം, സുഭാഷിതങ്ങൾ
തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 10: ഇസഹാക്കിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 10th, 2025 | 20 mins 18 secs
abimelech, abraham, bible in a year malayalam, bibleinayear, birth of isaac, daniel achan, fr. daniel poovannathil, isaac, ishmael, ishmael is expelled, job's second reply, mcrc, mount carmel retreat centre, poc ബൈബിൾ, psalm 1, the second advice of the wise father, uthpathi, അബിമെലക്ക്, അബ്രാഹം, ഇസഹാക്കിൻ്റെ ജനനം, ഇസഹാക്ക്, ഇസ്മായേൽ, ഇസ്മായേൽ പുറന്തള്ളപ്പെടുന്നു, ഉത്പത്തി, ഉല്പത്തി genesis, ജോബിൻ്റെ രണ്ടാം മറുപടി, ജോബ്, ജ്ഞാന പിതാവിൻ്റെ രണ്ടാം ഉപദേശം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 1
അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ വാഗ്ദാനപ്രകാരമുള്ള ഇസഹാക്കിൻ്റെ ജനനവും പിന്നീട് സാറായുടെ നിർബന്ധത്തിനു വഴങ്ങി ഹാഗാറിനെയും, മകൻ ഇസ്മായേലിനെയും അബ്രാഹം ഇറക്കിവിടുന്നതും അവർ ദൈവദൂതന്മാരുടെ സംരക്ഷണയിൽ മരുഭൂമിയിൽ പാർക്കുന്നതും നമുക്ക് ശ്രവിക്കാം.