The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “അഹസ്വേരൂസ്”.
-
ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 7th, 2025 | 23 mins 52 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, പുരീംതിരുനാൾ, ബൈബിൾ, മതിലിൻ്റെപ്രതിഷ്ഠ, മലയാളം ബൈബിൾ, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, സെറുബാബേൽ
നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ ജനത്തിൻ്റെ ജീവിതത്തെ രക്ഷിക്കാനായി ദൈവം ഇടപെട്ടതിൻ്റെ ഓർമ്മക്കായി, യഹൂദർ ആചരിച്ചിരുന്ന പുരീം ഉത്സവത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ഓരോ തിരുനാളിലും നല്ല ദൈവം എങ്ങനെയാണ് നമ്മളെ രക്ഷിച്ചത് എന്ന് ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തിരുനാളുകൾ അർത്ഥശൂന്യമായി മാറാൻ ഇടയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 6th, 2025 | 21 mins 29 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, ബൈബിൾ, മലയാളം ബൈബിൾ, മുദ്രമോതിരം, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, ഹാമാൻ
ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും, ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ച് എസ്തേറിൻ്റെ പുസ്തകത്തിലും ഇന്നു നാം ശ്രവിക്കുന്നു. ഒരു കാലത്ത് ആകർഷകമായിരുന്നതെല്ലാം പിന്നീട് ഒരു കാലത്ത് അനാകർഷകമായി മാറും. യേശുക്രിസ്തുവിലാണ് നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്. തിന്മ ഒരുക്കുന്ന കെണികളെല്ലാം തന്നെ ദൈവത്തിന് നന്മയാക്കി മാറ്റാൻ കഴിയും. ദൈവത്തിൻ്റ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കാനും, ആ കരത്തെ ആശ്രയിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 3rd, 2025 | 17 mins 18 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, ആദാർമാസം, എസ്തേർ, എസ്രാ, ഡാനിയേൽ അച്ചൻ, നിയമഗ്രന്ഥം, നെഹെമിയ, ബൈബിൾ, മലയാളം ബൈബിൾ, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, ഹാമാൻ
നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്, മൊർദെക്കായ്യെ മാത്രമല്ല, യഹൂദ ജനതയെ മുഴുവൻ ഉന്മൂലനാശത്തിന് വിധേയമാക്കാൻ കെണി ഒരുക്കുന്ന, ഹാമാനെ കുറിച്ച് ഇന്ന് നാം ശ്രവിക്കുന്നു.കുടുംബങ്ങൾ സുസ്ഥിരമാകണമെങ്കിൽ ചിട്ടയായ വചന പഠനം, അത്യാവശ്യമാണെന്നും,പിശാച് ഉയർത്തുന്ന ദുഷ്ടതയ്ക്ക് എതിരായി നമ്മൾ വിവേകത്തോടെ പെരുമാറണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 1st, 2025 | 22 mins 7 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, അർത്താക്സെർക്സെസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, മൊർദെക്കായ്, രാജാവ്, സുഭാഷിതങ്ങൾ
നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്തത്, ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. ഏതു ആത്മീയ യുദ്ധവും വിജയിക്കുന്നത് ശക്തമായ മധ്യസ്ഥ പ്രാർഥനയിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.