The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “അപ്പസ്തോലപ്രവർത്തനങ്ങൾ”.
-
ദിവസം 339: തിരുത്തലുകൾ സ്വീകരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 5th, 2025 | 16 mins 52 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അക്വീലായും, അപ്പസ്തോലപ്രവർത്തനങ്ങൾ, അപ്പോളോസ്, ആഥൻസ്, എഫേസോസ്, കോറിന്തോസ്, ഡാനിയേൽ അച്ചൻ, പ്രിഷില്ലയും, പൗലോസ്, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തനത്തിലും കോറിന്തോസ് ലേഖനത്തിലും നാം ശ്രവിക്കുന്നു. ജീവിതത്തിലെ വിപരീത അനുഭവങ്ങളെ സന്തോഷത്തോടെ ദൈവശക്തിയിൽ നേരിടണമെന്നും, അപ്പോളോസിനെപ്പോലെ തിരുത്തലുകൾ സ്വീകരിക്കുന്ന എളിമയുള്ള ഹൃദയത്തിൻ്റെ ഉടമകൾ ആകണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 335: സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 1st, 2025 | 18 mins 19 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്യോക്യാ, അപ്പസ്തോലപ്രവർത്തനങ്ങൾ, ഇക്കോണിയ, കോറിന്തോസ്, ഡാനിയേൽ അച്ചൻ, പൗലോസ്, ബൈബിൾ, ബർണബാസ്, മലയാളം ബൈബിൾ, മോശ, ലിസ്ത്രാ, സുഭാഷിതങ്ങൾ
അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിൽ കർത്താവ് നമ്മെ ഭരമേല്പിച്ച സുവിശേഷം നമ്മുടെ ചുറ്റിനും കണ്ടുമുട്ടുന്നവരോട് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും, ഓരോ ദിവ്യകാരുണ്യ സ്വീകരണവും നമ്മുടെ ശരീരത്തെ എത്തിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരത്തോളം ഉയർന്ന ഒരു അവസ്ഥയിലാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 27th, 2025 | 20 mins 9 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോലപ്രവർത്തനങ്ങൾ, കേസറിയാ, കൊർണേലിയൂസ്, കോറിന്തോസ്, ക്രിസ്തുയേശു, ഡാനിയേൽ അച്ചൻ, ദാനധർമം, പത്രോസ്, ബൈബിൾ, മലയാളം ബൈബിൾ, യോപ്പായിലേക്ക്, ശതാധിപൻ, ശിമയോൻ, സുഭാഷിതങ്ങൾ, സ്തേഫാനാസ്
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.