The Bible in a Year - Malayalam

The award winning Bible in a Year podcast system, now in Malayalam

About the show

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.

Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.

Tune in and live your life through the lens of God’s word!

Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

Episodes

  • ദിവസം 60: സീനായിൽനിന്നു പാരാനിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    March 1st, 2025  |  19 mins 42 secs
    bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, horeb, mcrc, moses, mount carmel retreat centre, number, paran മോശ, poc ബൈബിൾ, psalm, silver trumpets, sinai, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാരാൻ, ബൈബിൾ, മലയാളം ബൈബിൾ, രജത കാഹളം, വാഗ്ദത്ത ഭൂമി, സംഖ്യ, സങ്കീർത്തനങ്ങൾ, സീനായ്, ഹോറെബ്

    സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 59: ലേവ്യരുടെ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 28th, 2025  |  18 mins 39 secs

    പുരോഹിതഗണമായി ദൈവം തിരഞ്ഞെടുത്ത ലേവായരുടെ സമർപ്പണവും ഇസ്രായേല്യരുടെ രണ്ടാമത്തെ പെസഹായെക്കുറിച്ചും സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഇസ്രായേൽ ജനതയ്ക്കുണ്ടാകുന്ന ശിക്ഷണത്തെകുറിച്ചും പിതാക്കന്മാരോട് ശപഥം ചെയ്ത ഉടമ്പടിയെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ ഓർമിപ്പിക്കുന്നു. പെസഹാ കുഞ്ഞാടായ ക്രിസ്തുവിലൂടെ, പരിശുദ്ധ കുർബാനയിലൂടെ നാം ദൈവകുടുംബത്തിൻ്റെ ഭാഗമായി മാറുന്നതിനെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.

  • ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 27th, 2025  |  27 mins 58 secs
    aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the offerings of the leaders, അഹറോൻ, ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും, ഇസ്രായേലും ഏഴ് ജനതകളും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ

    കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 57: ദൈവസ്നേഹത്തിൻ്റെ കല്പനകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 26th, 2025  |  18 mins 41 secs
    / സംഖ്യ, bible in a year malayalam, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, nazirites, numbers, poc ബൈബിൾ, psalm, the great commandment., the priestly benediction, ഡാനിയേൽ അച്ചൻ, ദൈവസ്നേഹത്തിൻ്റെ മഹാകല്പന, നാസീർവ്രതം, നിയമാവർത്തനം, പുരോഹിതൻ്റെ ആശീർവാദം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.

  • ദിവസം 56: പത്തു പ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 25th, 2025  |  22 mins 8 secs
    bible in a year malayalam, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ten commandments, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പത്തു പ്രമാണങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ

    കുടുംബത്തിലും സമൂഹത്തിലും മലിനത ഉണ്ടാകാതിരിക്കുവാനും കുടുംബജീവിതത്തിൽ അവിശ്വസ്തത ഉണ്ടായാൽ ചെയ്യേണ്ട പരിഹാരകർമ്മങ്ങളും അനുഭവിക്കേണ്ട ശിക്ഷകളും ഇന്ന് നമുക്ക് ശ്രവിക്കാം. ദൈവം നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും അനുവർത്തിക്കാൻ മോശ ജനങ്ങളോട് പറയുന്നു. രോഗത്തേയും വിശ്വാസത്തെയും കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.

  • ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 24th, 2025  |  24 mins
    aaron, bible in a year malayalam, bibleinayear, census of the levites, daniel achan, deuteronomy, duties, fr. daniel poovannathil, gershon, israel, kohath, levites, mcrc, merari, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, statutes and laws, warning against idolatry, അഹറോൻ, ഇസ്രായേൽ, കടമകൾ, കൊഹാത്യർ, ഗർഷോന്യർ, ചട്ടങ്ങളും ന്യായപ്രമാണങ്ങളും, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, മോശ, ലേവായരുടെ എണ്ണം, ലേവി ഗോത്രം, വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ, സംഖ്യ, സങ്കീർത്തനങ്ങൾ

    സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.

  • ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 23rd, 2025  |  17 mins 47 secs
    aaron, aaron’s sons, bible in a year malayalam, bibleinayear, census of levites, daniel achan, deuteronomy, duties of levites, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the tribe of levi, അഹറോൻ, അഹറോൻ്റെ പുത്രന്മാർ, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവായരുടെ കടമകൾ, ലേവിഗോത്രം, ലേവ്യരുടെ ജനസംഖ്യ, സംഖ്യ, സങ്കീർത്തനങ്ങൾ

    പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 53: പാളയമടിക്കേണ്ട ക്രമം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 22nd, 2025  |  18 mins 57 secs
    ammon, bible in a year malayalam, deuteronomy, encampment, fr. daniel poovannathil, mcrc, mount carmel retreat centre, mo’ab, numbers, order of encampment, poc ബൈബിൾ, psalm, regiments, se’ir, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം

    ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 52: അംഗസംഖ്യാ വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 21st, 2025  |  21 mins 49 secs
    appointment of judges, bible in a year malayalam, census, deuteronomy, fr. daniel poovannathil, israel’s refusal, mcrc, mount carmel retreat centre, numbers, penalty for israel’s rebellion, poc ബൈബിൾ, psalm, അവിശ്വാസത്തിനു ശിക്ഷ, ജനത്തിൻ്റെ അവിശ്വാസം, ജനസംഖ്യ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ന്യായാധിപന്മാരുടെ നിയമനം, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ

    ഇസ്രായേല്യസമൂഹം മുഴുവൻ്റെയും അംഗസംഖ്യ വിവരണമാണ് സംഖ്യപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഇസ്രായേൽ സമൂഹത്തിൽ നിന്ന് ന്യായാധിപന്മാരെ നിയമിക്കുന്നതും കാനാൻ ദേശം കൈവശമാക്കാൻ കർത്താവ് വചിച്ചപ്പോൾ ജനങ്ങൾ അവിശ്വസിച്ചതും അവിശ്വാസത്തിന് ശിക്ഷ ലഭിക്കുന്നതുമാണ് നിയമവാർത്തന പുസ്തകത്തിൽ വിവരിക്കുന്നത്.

  • Intro to 'Desert Wanderings - മരുഭൂമിയിലെ അലച്ചിലുകൾ' | Fr. Daniel (with Fr. Wilson Thattaruthundil)

    February 20th, 2025  |  32 mins 25 secs
    bible in a year malayalam, burnt offering, deuteronomy, drink offering, fr. daniel poovannathil, fringes on garments., grain offering, mcrc, mount carmel retreat centre, numbers, penalty for violating sabbath, poc ബൈബിൾ, psalm, sin offering, ഡാനിയേൽ അച്ചൻ, ധാന്യയാഗം, നിയമാവർത്തനം, പാനീയയാഗം, പാപമുക്തിയാഗം, ബൈബിൾ, മലയാളം ബൈബിൾ, വസ്ത്രാഞ്ചലത്തൊങ്ങലുകൾ, സംഖ്യ, സങ്കീർത്തനങ്ങൾ, സാബത്തുലംഘനം, ഹോമയാഗം

    Congratulations, you've completed the 'Egypt & Exodus' period and you've arrived at the 'Desert Wanderings'! Our very own Fr. Wilson from MCRC joins Fr. Daniel to provide us the context for the book of Numbers and the book of Deuteronomy. They discuss how this period is marked by Israel's rebellion against God as they wander in the desert for forty years striving to regain their narrative and identity. Fr. Wilson also shares some of his heart-warming experiences as a BIYM listener.

  • ദിവസം 51: സമാഗമകൂടാരപ്രതിഷ്ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 20th, 2025  |  29 mins 1 sec
    bible in a year malayalam, bibleinayear, creation, daniel achan, exodus, fr. daniel poovannathil, leviticus, mcrc, mount carmel retreat centre, poc ബൈബിൾ, psalm, worship, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, സങ്കീർത്തനങ്ങൾ

    പുറപ്പാട് പുസ്തകത്തിൻ്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ, പുരോഹിത വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൻ്റെ വിശദമായ വിവരണങ്ങളും സമാഗമകൂടാരത്തിൻ്റെ അവസാന മിനുക്കു പണികളും കൂടാരപ്രതിഷ്ഠയെപ്പറ്റിയുള്ള വിശദീകരണങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. കർത്താവിന് നേർച്ചകളും കാണിക്കയും സമർപ്പിക്കുമ്പോഴും ദശാംശം കൊടുക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.

  • ദിവസം 50: സമാഗമകൂടാരനിർമാണം വിശദാംശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 19th, 2025  |  23 mins 29 secs
    altar of burnt offering, altar of incense, bible in a year malayalam, exodus, fr. daniel poovannathil, lampstand, leviticus, mcrc, menorah, mercy seat, mount carmel retreat centre, poc ബൈബിൾ, psalm, table for the bread the presence, the court of the tabernacle., കൂടാരാങ്കണം, കൃപാസനം, ഡാനിയേൽ അച്ചൻ, ദഹനബലിപീഠം, ധൂപനബലിപീഠം, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, വിളക്കുകാൽ, സങ്കീർത്തനങ്ങൾ

    സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു.

  • ദിവസം 49: വിശുദ്ധകൂടാരത്തിൻ്റെ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 18th, 2025  |  28 mins 12 secs
    bezalel, bible in a year malayalam, exodus പുറപ്പാട് ലേവ്യർ leviticus, fr. daniel poovannathil, mcrc, mount carmel retreat centre, oholiab, poc ബൈബിൾ, psalm, sabbath, tabernacle, ഒഹോലിയാബ്, ഡാനിയേൽ അച്ചൻ, ബസാലേൽ, ബൈബിൾ, മലയാളം ബൈബിൾ, വിശുദ്ധ കൂടാരം, സങ്കീർത്തനങ്ങൾ, സാബത്ത്‌

    വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം.

  • ദിവസം 48: ഉടമ്പടിപത്രിക വീണ്ടും നൽകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 17th, 2025  |  21 mins 54 secs
    bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ten commandments, ഇസ്രായേൽ, ഉടമ്പടി, ഡാനിയേൽ അച്ചൻ, പത്തു കല്പനകൾ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ

    ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.

  • ദിവസം 47: കാളകുട്ടിയെ ആരാധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 16th, 2025  |  22 mins 27 secs
    aaron, bible in a year malayalam, bibleinayear, bull-calf വിഗ്രഹാരാധന, daniel achan, exodus, fr. daniel poovannathil, idolatry, israel മോശ, leviticus, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm പുറപ്പാട്, sinai, the gold bull-calf, the religious festivals, അഹറോൻ, ഇസ്രായേൽ, കാളകുട്ടി, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, സങ്കീർത്തനങ്ങൾ mcrc, സീനായ്, സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടി

    സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു.

  • ദിവസം 46: ധൂപന ബലിപീഠം സംബന്ധിച്ച് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    February 15th, 2025  |  21 mins 47 secs
    bible in a year malayalam, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, tabernacle, the altar of incense, ഡാനിയേൽ അച്ചൻ, ധൂപനബലിപീഠം, പുറപ്പാട് exodus, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ leviticus, സങ്കീർത്തനങ്ങൾ psalm, സമാഗമകൂടാരം

    അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം.