The Bible in a Year - Malayalam
Episode Archive
Episode Archive
209 episodes of The Bible in a Year - Malayalam since the first episode, which aired on December 21st, 2024.
-
ദിവസം 166: ഏലിയായുടെ തീക്ഷ്ണത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 15th, 2025 | 33 mins 16 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, ahab, bible in a year malayalam, bibleinayear, daniel achan, elijah & draught, fr. daniel poovannathil, jehoshaphat, mcrc, mount carmel retreat centre, obadia, poc ബൈബിൾ, priests of baal, song of solomon, ആഹാബ്, ഉത്തമഗീതം, ഏലിയാ, ഏലിയായും വരൾച്ചയും, ഒബാദിയാ, ഡാനിയേൽ അച്ചൻ, ബാലിൻ്റെ പ്രവാചകന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യഹോഷാഫാത്ത്
ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 165: രാജാക്കന്മാരുടെ ചരിത്രം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 14th, 2025 | 28 mins 41 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijam, ahab, asa, baasha, bible in a year malayalam, bibleinayear, daniel achan, elah, fr. daniel poovannathil, mcrc, mount carmel retreat centre, nadab, omri, poc ബൈബിൾ, song of solomon, zimri, അബിയാം, ആസാ, ആഹാബ്, ഉത്തമഗീതം, ഏലാ, ഓമ്രി, ഡാനിയേൽ അച്ചൻ, നാദാബ്, ബാഷാ, ബൈബിൾ, മലയാളം ബൈബിൾ, സിമ്രി
ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 164: വിഗ്രഹങ്ങൾ തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 13th, 2025 | 26 mins 46 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, abijam, asa, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, maacah, mcrc, mount carmel retreat centre, poc ബൈബിൾ, prophet ahijah, rehoboam, song of solomon, അബിയാ, അബിയാം, അഹിയാ പ്രവാചകൻ, ആസാ, ഉത്തമഗീതം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മാകാ, റഹോബോവാം
കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്നുള്ള ഓർമ്മപ്പെടുത്തലും ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 163: വിശ്വസ്തതയിലൂടെ വിജയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 12th, 2025 | 26 mins 4 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, bethel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, josiah, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, അബിയാ, ഉത്തമഗീതം, ജറോബോവാം, ജോസിയാ, ഡാനിയേൽ അച്ചൻ, ബേഥേൽ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 162: ഇസ്രായേൽ വിഭജിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 11th, 2025 | 29 mins 8 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, jeroboam, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, ഉത്തമഗീതം, എഫ്രായിം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്രാത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
Intro to 'Divided Kingdom- വിഭക്ത രാജ്യം' | Fr. Daniel & Fr. Wilson
June 10th, 2025 | 46 mins 12 secs
bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
വിഭക്ത രാജ്യം കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ ബൈബിൾ വായനകളുടെ ബാക്കി ഭാഗങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ചില നിർണായക കാര്യങ്ങൾ വിശദീകരിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു.യൂദായുടെയും ഇസ്രായേലിന്റെയും വിഭജിക്കപ്പെട്ട രണ്ട് രാജ്യങ്ങളെ ഭരിച്ച നല്ലവരായ രാജാക്കന്മാരെക്കുറിച്ചും മോശപ്പെട്ട രാജാക്കന്മാരെക്കുറിച്ചും അവർ സംസാരിക്കുന്നത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് സന്ദർഭം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
-
ദിവസം 161: യേശുവിൻ്റെ മരണവും ഉത്ഥാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 10th, 2025 | 24 mins 37 secs
ascension., bible in a year malayalam, bibleinayear, burial, daniel achan, death of jesus, fr. daniel poovannathil, judgement, mark, mcrc, mission, mount carmel retreat centre, poc ബൈബിൾ, psalm, resurrection, trial, ഉത്ഥാനം, ഡാനിയേൽ അച്ചൻ, പ്രേഷിതദൗത്യം, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശുവിൻ്റെ മരണം, വിചാരണ, വിധി, സംസ്കാരം, സങ്കീർത്തനങ്ങൾ, സ്വർഗാരോഹണം
പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹിക്കും എന്ന മഹത്തായ ഒരു സൂചന ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 160: യുഗാന്ത്യത്തെക്കുറിച്ച് പ്രവചനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 9th, 2025 | 28 mins 40 secs
anointing with oil, betraying, bible in a year malayalam, bibleinayear, daniel achan, denial, fr. daniel poovannathil, gethsemane, mark, mcrc, mount carmel retreat centre, new covenant, passover, poc ബൈബിൾ, psalm, rulers, ഒറ്റിക്കൊടുക്കുന്നു, ഗത്സെമനി, ഡാനിയേൽ അച്ചൻ, തള്ളിപ്പറയുന്നു, തൈലാഭിഷേകം, ന്യായാധിപസംഘങ്ങൾ, പുതിയ ഉടമ്പടി, പെസഹാ, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, സങ്കീർത്തനങ്ങൾ
ദേവാലയത്തിൻ്റെ നാശത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള യേശുവിൻ്റെ പ്രവചനവും പീഡാനുഭവത്തിനു മുൻപുള്ള പെസഹാ ആചരണവും, ഗത്സെമനിലെ പ്രാർത്ഥന, യൂദാസിൻ്റെ ഒറ്റിക്കൊടുക്കൽ തുടങ്ങി പത്രോസ് തള്ളിപ്പറയുന്നതു വരെയുള്ള സംഭവങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹപൂർവം നോക്കുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ സാന്ത്വനവാക്കുകൾ, വീണുപോയ ഏതൊരു മനുഷ്യനും മടങ്ങി വരാൻ കഴിയും എന്ന ആശ്വാസവചനങ്ങളാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 159: രാജകീയപ്രവേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 8th, 2025 | 23 mins 28 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hosanna, jesus curses the fig tree., mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, question about paying taxes, the first commandment, അത്തിവൃക്ഷത്തെ ശപിക്കുന്നു, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, സങ്കീർത്തനങ്ങൾ, സീസറിനു നികുതി, സുപ്രധാന കല്പനകൾ, ഹോസാന
യേശുവിൻ്റെ രാജകീയ പ്രവേശവും ദേവാലയശുദ്ധീകരണവും അത്തിവൃക്ഷത്തെ ശപിക്കുന്നതുമായ സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കാനും, കാലത്തും അകാലത്തും ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കാനും വിധവയുടെ കാണിക്ക പോലെ സമ്പൂർണ്ണമായി ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കാനും പരിശ്രമിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 158: യേശു രൂപാന്തരപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 7th, 2025 | 27 mins 28 secs
bartimaeus., bible in a year malayalam, bibleinayear, daniel achan, eternal life, fr. daniel poovannathil, mark, mcrc, mount carmel retreat centre, passion and resurrection, poc ബൈബിൾ, psalm, silent soul, transfiguration, ഡാനിയേൽ അച്ചൻ, നിത്യജീവൻ, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, ബർതിമേയൂസ്, മലയാളം ബൈബിൾ, മൂകാത്മാവ്, മർക്കോസ്, രൂപാന്തരം, സങ്കീർത്തനങ്ങൾ, സെബദിപുത്രന്മാർ
യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എത്രമാത്രം ശക്തിയുള്ളതാണ് എന്ന് തിരിച്ചറിയാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 157: യേശുവിനെ അനുഗമിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 6th, 2025 | 25 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jesus, mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശു, സങ്കീർത്തനങ്ങൾ
ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നതിനു പകരം അങ്ങയുടെ കരുണ ചോദിക്കുന്നവരായി ഞങ്ങളെ അങ്ങ് മാറ്റേണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു
-
ദിവസം 156: ഭയപ്പെടാതെ വിശ്വസിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 5th, 2025 | 26 mins 28 secs
beheading of john the baptist, bible in a year malayalam, bibleinayear, daniel achan, feeding the five thousand, fr. daniel poovannathil, jairus’s daughter, jesus heals the gerasene demoniac, jesus walks on the water., mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അപ്പം വർധിപ്പിക്കുന്നു, ജായ്റോസിൻ്റെ മകൾ, ഡാനിയേൽ അച്ചൻ, പിശാചുബാധിതനെ സുഖപ്പെടുത്തുന്നു, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശു വെള്ളത്തിനുമീതേ നടക്കുന്നു, രക്തസ്രാവക്കാരി, സങ്കീർത്തനങ്ങൾ, സ്നാപകയോഹന്നാൻ്റെ ശിരച്ഛേദം
വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയജീവിതമെന്നും ഡാനിയേൽ അച്ചൻ വിശദമാക്കുന്നു
-
ദിവസം 155: അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 4th, 2025 | 21 mins 13 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, healing on sabbath, jesus and beelzebul, jesus stills a storm, mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, കടലിനെ ശാന്തമാക്കുന്നു, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശുവും ബേൽസെബൂലും, സങ്കീർത്തനങ്ങൾ, സാബത്തിൽ രോഗശാന്തി
നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു
-
ദിവസം 154: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 3rd, 2025 | 22 mins 17 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jesus, levi, mark, mcrc, mount carmel retreat centre, poc ബൈബിൾ, psalm, simon, ആദ്യ ശിഷ്യന്മാർ, ഈശോ, ഉപവാസം സംബന്ധിച്ച് തർക്കം, കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, തളർവാദ രോഗിയെ സുഖപ്പെടുത്തുന്നു, ദൗത്യം ആരംഭിക്കുന്നു, നീതിമാന് കർത്താവിൻ്റെ സംരക്ഷണം, പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു, ബൈബിൾ, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, മർക്കോസ്, യേശുവിൻ്റെ ജ്ഞാനസ്നാനം, ലേവി, ലേവിയെ വിളിക്കുന്നു, ശിമയോൻ, ശിമയോൻ്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു, സങ്കീർത്തനങ്ങൾ, സാബത്താചരണത്തെക്കുറിച്ച് വിവാദം, സിനഗോഗുകളിൽ പ്രസംഗിക്കുന്നു, സ്നാപകന്റെ പ്രഭാഷണം
സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
Intro to 'Messianic Checkpoint 2- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ്- 2' | Fr. Daniel & Fr. Wilson
June 2nd, 2025 | 38 mins 30 secs
bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
മിശിഹായിലേക്കുള്ള രണ്ടാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് മർക്കോസിന്റെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഏറ്റവും ചെറിയ സുവിശേഷത്തെക്കുറിച്ചും മറ്റ് വിവരണങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. മർക്കോസ് യഥാർത്ഥത്തിൽ ആരായിരുന്നുവെന്നും 12 അപ്പസ്തോലന്മാരിൽ ഒരാളല്ലായിരുന്നിട്ടും യേശുവിനെക്കുറിച്ച് അവൻ എങ്ങനെ അറിഞ്ഞുവെന്നും രസകരമായ ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും.
-
ദിവസം 153: സോളമൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 2nd, 2025 | 25 mins 56 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, സോളമൻ
ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാഠമാകണമെന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.